ദോഹ: രാജ്യത്തെ പ്രധാന റെയില്‍വേ പദ്ധതിയായ ലുസൈല്‍ ലൈറ്റ് റൈല്‍ ട്രാന്‍സിറ്റ ് (ലുസൈല്‍ ട്രാം) നിര്‍മാണചുമതല അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംയുക്ത സംരംഭമായ ഹില്‍ ഇന്‍റര്‍നാഷണലിന്. ഇതു സംബന്ധിച്ച് ഖത്തര്‍ റെയില്‍ കമ്പനിയുമായി ഒൗദ്യോഗിക കരാറില്‍ ഒപ്പുവെച്ചതായി ഹില്‍ ഇന്‍റര്‍നാഷണല്‍ അധികൃതര്‍ അറിയിച്ചു.
ഇതാല്‍ഫെര്‍ എസ്.പി.എ, അസ്റ്റഡ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്‍സി ആന്‍ഡ് പ്രോജക്ട് മാനേജ്മെന്‍റ് കമ്പനി എന്നിവയുമായി ചേര്‍ന്ന് ഹില്‍ ഇന്‍റര്‍നാഷണല്‍ 151.6 ദശലക്ഷം റിയാലിന്‍െറ (42 ദശലക്ഷം ഡോളര്‍) കരാറിലാണ് ഖത്തര്‍ റെയില്‍ കമ്പനിയുമായി ഒപ്പുവെച്ചത്. 2019-2020ഓടെ കരാര്‍ പൂര്‍ത്തീകരിച്ച് ലുസൈല്‍ ട്രാം പദ്ധതി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലുസൈല്‍ ട്രാമിന് ആവശ്യമായ തുരങ്കങ്ങളുടെ നിര്‍മാണം 2013ല്‍ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. ദോഹ മെട്രോ റെയിലുമായി ബന്ധിപ്പിച്ചാണ് ലുസൈല്‍ ലൈറ്റ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതി നടപ്പാക്കുക.
കരാറില്‍ ഹില്‍ ഇന്‍റര്‍നാഷണലിന് 50 ശതമാനം പങ്കാളിത്തമാണുള്ളത്. നാല് വര്‍ഷത്തെ കരാറിലാണ് ഖത്തര്‍ റെയിലും ക മ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. 38.5 കിലോമീറ്റര്‍ നീളമുള്ള ലുസൈല്‍ ലൈറ്റ് റെയില്‍ പദ്ധതിയില്‍ നാല് പാതകളാണുള്ളത്. 25 സ്റ്റേഷനുകള്‍ക്ക് പുറമേ ഏഴ് ഭൂഗര്‍ഭ സ്റ്റേഷനുകളുമുണ്ട്. ലുസൈല്‍ സിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതിയാണിത്. ഖത്തറിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര വിനോദ സഞ്ചാര സ്ഥാനമായിരിക്കും പൂര്‍ത്തിയാവുന്ന ലുസൈല്‍ സിറ്റിക്കുണ്ടാവുകയെന്ന് ഹില്‍ പ്രോജക്ട് മാനേജ്മെന്‍റ് ഗ്രൂപ്പ് റീജ്യണല്‍ പ്രസിഡന്‍റ് മുഹമ്മദ് അല്‍ റൈസ് പറഞ്ഞു.
മഹത്തായ പദ്ധതിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെസിഡന്‍ഷ്യല്‍ ഡെവലപ്മെന്‍റ്സ്, ഷോപ്പിങ് സെന്‍ററുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി നിരവധി ഘടകങ്ങളുള്‍ക്കൊള്ളുന്ന ലുസൈല്‍ സിറ്റി ദോഹയുടെ വടക്ക് ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.
അയ്യായിരത്തിനടുത്ത് പ്രൊഫഷണലുകലും ആഗോള തലത്തില്‍ നൂറിലധികം ഓഫീസുകളും ഉള്ള ഭീമന്‍ നിര്‍മാണകമ്പനിയാണ് ഹില്‍ ഇന്‍്റര്‍നാഷണല്‍. 1976ല്‍ സ്ഥാപിച്ച കമ്പനിയുടെ ആസ്ഥാനം പെനിസില്‍വാനിയയിലെ ഫിലാഡെല്‍ഫിയയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.