ഉപയോഗശൂന്യമായ 50 കിലോ മത്സ്യം നശിപ്പിച്ചു

ദോഹ: ഉപയോഗ യോഗ്യമല്ളെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന്് 50കിലോ മത്സ്യം നഗരസഭ പരിസ്ഥിതി ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. അല്‍ വക്റ മാര്‍ക്കറ്റില്‍ നിന്നാണ് ഇവ പിടികൂടിയത്. മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടത്തെിയത്.  മുഗളീന, ഉംലഖ്ബ, ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ മൂന്ന് ഭക്ഷ്യസ്ഥാപനങ്ങള്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണമുണ്ടാക്കുകയും കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തതിന്  ഒരാഴ്ചത്തേക്ക് കടകള്‍ അടപ്പിച്ചു. 
മെയില്‍ കെട്ടിടങ്ങളിലും ഖനന പ്രദേശങ്ങളിലും നടത്തിയ പരിശോധനയില്‍ പിടികൂടിയ നിയമലംഘകരില്‍ നിന്ന് 2,19,860 റിയാല്‍ പിഴയിനത്തില്‍ ഈടാക്കിയതായി അധികൃതര്‍ അറിയിച്ചു. ലേബര്‍ അക്കമഡേഷന്‍ യൂനിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 11 നിയമലംഘനങ്ങള്‍ പിടികൂടി. നിയമലംഘനത്തെ തുടര്‍ന്ന് അഞ്ച് തൊഴിലാളി താമസ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അല്‍ ശഹാനിയ നഗരസഭ 82 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 നിയമലംഘനങ്ങള്‍ പിടികൂടി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.