ദോഹ: കേരള എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ ആര്‍ക്കിടെക്ചര്‍ (ബിആര്‍ക്) വിഭാഗത്തില്‍ ഒന്നാംറാങ്ക് നേടിയ നമിത നിജി ഖത്തര്‍ പ്രവാസികള്‍ക്കും അഭിമാനമായി. ദോഹ ബിര്‍ള പബ്ളിക് സ്കൂളില്‍ നിന്ന് 12ാംക്ളാസ് പൂര്‍ത്തിയാക്കിയാണ് ബിആര്‍ക് എന്‍ട്രന്‍സില്‍ ഒന്നാമതത്തെിയത്. ഖത്തര്‍ പ്രോജക്ട് മാനേജ്മെന്‍റല്‍ സിവില്‍ എന്‍ജിനീയറായ കോഴിക്കോട് ബാലുശ്ശേരി അനുരാധില്‍ നിജി പത്മഗോഷിന്‍െറയും ശ്രീജയയുടെയും മകളാണ്. ഖത്തര്‍ ഡിസൈന്‍ കണ്‍സോര്‍ഷ്യത്തില്‍ ആര്‍ക്കിടെക്ടാണ് ശ്രീജയ. മാതാവിന്‍െറ വഴി പിന്തുടര്‍ന്ന് ആര്‍ക്കിടെക്ട് മേഖലയില്‍ ജോലി ചെയ്യണമെന്നാണ് നമിതയുടെ ആഗ്രഹം. പാരമ്പര്യമായി ലഭിച്ച എന്‍ജിനീയറിങ് വഴിയാണ് നമിതയുടേത്. മുത്തഛന്‍ ഗോപാലകൃഷ്ണന്‍ മുന്‍ പി.ഡബ്യു.ഡി എന്‍ജിനീയറാായിരുന്നു.
ആര്‍ക്കിടെക്ചറില്‍ ദേശീയ അഭിരുചി പരീക്ഷയായ നാറ്റയില്‍ മികച്ച സ്കോറാണ് ഒന്നാംറാങ്കിലത്തൊന്‍ തുണയായത്. നാറ്റയില്‍ ലഭിച്ച 152 സ്കോര്‍ ദേശീയ തലത്തില്‍ തന്നെ മികച്ചതാണ്. തുടര്‍ പഠനം ഏതു കോളജിലാണെന്നു തീരുമാനിച്ചിട്ടില്ല. ദേശീയ തലത്തിലെ മികച്ച സ്ഥാപനങ്ങളിലൊന്നായ ഡല്‍ഹി സ്കൂള്‍ ഓഫ് പ്ളാനിങ് ആന്‍ഡ് ആര്‍ക്കിടെക്ചറില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്. അഹമ്മദാബാദ് സെപ്റ്റിലേക്കും അപേക്ഷിച്ചിട്ടുണ്ട്. ഒന്നാംറാങ്ക് കിട്ടിയതോടെ കേരളത്തിലെ ഏതു കോളജിലും അഡ്മിഷന്‍ കിട്ടും.
പൂര്‍ണസമയം ചെലവഴിച്ച് എന്‍ട്രന്‍സിനായി തയ്യാറെടുക്കുന്ന ശീലം നമിതക്കില്ല. പ്ളസ് വണിന് ശേഷം അവധിക്കാലത്ത് ഒരു മാസം ഏറണാകുളത്ത് എന്‍ട്രന്‍സ് പരിശീലനത്തിന് പോയിരുന്നു. പിന്നീട് ഈ വര്‍ഷം സിബിഎസ്ഇ പരീക്ഷക്ക് ശേഷവും പരിശീലനത്തിനായി കുറച്ചു ദിവസമെടുത്തത്.
സഹോദരി നയന ബിര്‍ള സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ്. അഞ്ചാം ക്ളാസിലാണ് നാട്ടില്‍ നിന്ന് ദോഹയിലേക്ക് പഠനം മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.