ഹജ്ജ്-ഉംറ യാത്രക്കാര്‍ കുത്തിവെപ്പെടുക്കണം

ദോഹ: ഈ വര്‍ഷം ഹജ്ജിനും ഉംറക്കും പോകാനുദ്ദേശിക്കുന്നവര്‍ ആരോഗ്യ കേന്ദ്രങ്ങളിലത്തെി നിര്‍ബന്ധിത കുത്തിവെപ്പ് എടുക്കണമെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍. 
സീസണല്‍ ഫീവര്‍ പോലുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായാണ് കുത്തിവെപ്പ്. കുത്തിവെപ്പെടുക്കേണ്ടതിന്‍െറ അനിവാര്യത തീര്‍ഥാടകരെ ബോധ്യപ്പെടുത്തുന്നതിനായാണ് നേരത്തെ തന്നെ ഇത്തരമൊരു ക്ഷണമെന്ന് ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. 
ഖത്തറിലെ സ്വദേശികളും വിദേശികളുമായ തീര്‍ഥാടകരുടെ ആരോഗ്യത്തിന് ഹെല്‍ത്ത് കോര്‍പറേഷന്‍ വളരെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു. 
കാലാനുസൃതമായ പ്രതിരോധ കുത്തിവെപ്പ് പൂര്‍ത്തീകരിക്കാത്ത യാത്രക്കാര്‍ക്കായി നാഷനല്‍ വാക്സിനേഷന്‍ പട്ടികയിലുള്‍പ്പെടുത്തി രാജ്യത്തെ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് പ്രത്യേക കുത്തിവെപ്പ് നല്‍കുമെന്നും പ്രൈമറി ഹെല്‍ത്ത് കെയറിന് കീഴിലെ ഓപറേറ്റിങ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സാമിയ അല്‍ അബ്ദുല്ല അറിയിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.