ദോഹ: മുശൈരിബ് ഡൗണ്‍ടൗണിലെ പുതിയ പള്ളി പൊതുജനങ്ങള്‍ക്ക് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. മുശൈരിബിലെ ഫേസ് ഒന്നില്‍ സ്ഥിതി ചെയ്യുന്ന പള്ളി ഈയടുത്തായി തുറന്ന മ്യൂസിയത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്.
ഡൗണ്‍ ടൗണിന്‍െറ പരിസരങ്ങളില്‍ നിന്ന് സൂഖിന്‍െറ ഭാഗത്ത് നിന്ന് വിശ്വാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും വിധമാണ് പള്ളി നിലനില്‍ക്കുന്നത്. 1400 ചതുരശ്രമീറ്ററില്‍ സ്ഥിതി ചെയ്യുന്ന പള്ളിയില്‍ 600 ആളുകളെ ഉള്‍ക്കൊള്ളാനാകും. സ്ത്രീകള്‍ക്ക് പ്രാര്‍ഥനക്കുള്ള സൗകര്യവും പള്ളിയിലൊരുക്കിയിട്ടുണ്ട്.
പകല്‍ സൂര്യപ്രകാശത്തിന്‍െറ വെളിച്ചത്തില്‍ തന്നെ പള്ളിക്കുള്ളില്‍ വെളിച്ചമത്തെുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഖത്തറിന്‍െറ പൈതൃകവും തനിമയും നിലനിര്‍ത്തിക്കൊണ്ട് ഇസ്ലാമിക കലാമൂല്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പള്ളി നിര്‍മിച്ചിരിക്കുന്നത്.
ഖത്തരി പൈതൃകത്തോടൊപ്പം ആധുനികതയും കൂടി ഇഴചേര്‍ത്ത് നിര്‍മിച്ച പള്ളിയില്‍ പ്രാര്‍ഥനക്ക് ഏറ്റവും മികച്ച അന്തരീക്ഷമാണ് മുശൈരിബ് പ്രോപര്‍ട്ടീസ് ഒരുക്കിയിട്ടുള്ളത്. പള്ളിയുടെ പൂമുഖത്ത് ഖുര്‍ആനില്‍ പരാമര്‍ശിച്ച റുമ്മാന്‍, ഒലീവ്, ഈത്തപ്പഴമരം എന്നിവയുടെ രൂപഘടന സുന്ദരമായി ഒരുക്കിയിട്ടുണ്ട്.
മുശൈരിബിനെ സംബന്ധിച്ചടത്തോളം പള്ളി പ്രധാന നാഴികക്കല്ലാണെന്നും ഇസ്ലാമിക വാസ്തുവിദ്യയും കലയും സംയോജിപ്പിച്ച് വിശ്വാസികള്‍ക്ക് അനുയോജ്യമായ മണ്ഡലം ഒരുക്കുകയാണ് ലക്ഷ്യമെന്നും മുശൈരിബ് പ്രോപര്‍ട്ടീസ് സി.ഇ.ഒ എഞ്ചിനീയര്‍ അബ്ദുല്ല ഹസന്‍ അല്‍ മിശ്ഹാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.