ദോഹ: സല്‍വ റോഡില്‍ അബൂസംറ അതിര്‍ത്തിക്ക് സമീപം 11 പേരുടെ മരണത്തിനിടയാക്കിയ ലേബര്‍ ക്യാമ്പ് തീപിടുത്തത്തില്‍ പരിക്കേറ്റവരെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി സന്ദര്‍ശിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഹമദ് ജനറല്‍ ആശുപത്രിയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണവും നല്‍കണമെന്ന് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ചികിത്സയിലുള്ളവര്‍ക്ക് പെട്ടെന്നുള്ള ശമനം ആശംസിക്കുകയും ചെയ്തു.
ബുധനാഴ്ചയാണ് വൈകുന്നേരം 6.30ഓടെ അബൂസംറ അതിര്‍ത്തിയിലെ ലേബര്‍ ക്യാമ്പില്‍ രാജ്യത്തെ നടുക്കിയ തീപിടുത്തമുണ്ടായത്.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
സല്‍വ ടൂറിസം പദ്ധതിയുടെ നിര്‍മാണ സ്ഥലത്താണ് തീപടര്‍ന്നത്. മരിച്ചവരില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.