കുട്ടിയോട് മോശം പെരുമാറ്റം: അധ്യാപികക്ക് തടവും പിഴയും

ദോഹ: കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപികക്ക് മൂന്ന് മാസം തടവും  10,000 റിയാല്‍ പിഴയും ചുമത്തി. ദോഹ അപ്പീല്‍ കോടതിയുടേതാണ് വിധി.
ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്ന സ്വകാര്യ കേന്ദ്രത്തിലെ അധ്യാപികക്കാണ് കോടതി ശിക്ഷ നല്‍കിയത്. കുട്ടികളെ സംരക്ഷിക്കുന്നതിന് മതിയായ നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സ്ഥാപനത്തിനെതിരെ 15,000 റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്്. കേന്ദ്രത്തിലെ ഒരു കുട്ടിയുടെ രക്ഷിതാക്കളാണ് അധ്യാപികക്കെതിരെ പരാതി നല്‍കിയത്.
ശാരീരികവെല്ലുവിളി നേരിടുന്ന കുട്ടിയെ ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തില്‍ നിര്‍ബന്ധമായി ഭക്ഷണം കഴിപ്പിക്കാന്‍  ശ്രമിച്ചെന്നാണ് കേസ്.
തുണികഷണം ഉപയോഗിച്ച്് കുട്ടിയുടെ കൈകള്‍ കെട്ടിയിട്ടശേഷം അധ്യാപിക ബലമായി ഭക്ഷണം കഴിപ്പിച്ചുവെന്നാണ് ആരോപണം. ഇത്തരം പ്രവര്‍ത്തികള്‍ കുട്ടിയുടെ ജീവിതം തന്നെ അപകടത്തിലാക്കുമെന്നും പരാതിയില്‍ പറയുന്നു.
അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ കുട്ടികളെ സംരക്ഷിക്കുന്നതില്‍ അധ്യാപികയും സ്ഥാപനവും വേണ്ട നടപടികള്‍ സ്വീകരിച്ചില്ളെന്ന് കണ്ടത്തെിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.