ടസ്കര്‍ ലീഗ് വണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ്

ദോ ഹ: 2006 മുതല്‍ ദോഹയില്‍ പ്രവര്‍ത്തിച്ചുവരുന്ന ടസ്കര്‍ ക്രിക്കറ്റ് ക്ളബ്ബിന്‍െറ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ടസ്കര്‍ ലീഗ് വണ്‍ എന്ന പേരില്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഇന്നുമുതല്‍ ജനുവരി 29 വരെ ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ ഫ്ളഡ് ലിറ്റ് ഗ്രൗണ്ടിലാണ് ടൂര്‍ണമെന്‍റ് നടക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദിവസേന വൈകുന്നേരം ഏഴ് മുതല്‍ 8.30 വരെ ദിവസേന രണ്ട് കളികളാണ് നടക്കുക. ഖത്തറില്‍ നിന്നുള്ള 12 ടീമുകള്‍ മല്‍സരത്തില്‍ അണിനിരക്കും. 29ന് നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ന് വൈകുന്നേരം 6.45നാണ് ഉദ്ഘാടന ചടങ്ങ്. മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുന്ന ഉദ്ഘാടന പരിപാടിയില്‍ ഖത്തര്‍ ക്രിക്കറ്റ് അസോസിയേഷന്‍, വെറ്ററന്‍സ് ലീഗ്, ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍ സംബന്ധിക്കും. ടസ്കര്‍ ക്ളബ്ബില്‍ 65 അംഗങ്ങളും 40 സജീവ കളിക്കാരുമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. സൈനുദ്ദീന്‍, നജീബ്, രാഗേഷ്, ഹംസ, സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.