ദോഹ: രാജ്യത്തെ 291 സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ വെബ്സൈറ്റില്‍ ലഭ്യമാക്കിത്തുടങ്ങി. സ്വകാര്യ, ഇന്‍ഡിപെന്‍ഡന്‍റ്, ഇന്‍റര്‍നാഷനല്‍ സ്കൂളുകളിലെ കുട്ടികളുടെ കാര്‍ഡുകള്‍ ഇതിലുള്‍പ്പെടും. എസ്.ഇ.സിയുടെ മൂല്യനിര്‍ണയ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ സ്വകാര്യ, ഇന്‍ഡിപെന്‍ഡന്‍റ്, ഇന്‍റര്‍നാഷനല്‍ സ്കൂളുകളുടെ പ്രകടനം വിലയിരുത്താന്‍ രക്ഷിതാക്കള്‍ക്കും മറ്റും ഇതോടെ സാധ്യമാകും. എന്നാല്‍, വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളില്‍ രക്ഷിതാക്കളെക്കൂടി പങ്കാളികളാക്കുകയെന്നതാണ് മുഖ്യമായി ഇതിന്‍െറ ലക്ഷ്യം. വിദ്യാഭ്യാസ പുരോഗതിയും മൂല്യനിര്‍ണയ സംവിധാനവും കുറ്റമറ്റതാക്കുന്നതില്‍ സ്കൂള്‍ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ക്ക് പങ്കുണ്ടെന്ന് വിദ്യാലയ മൂല്യനിര്‍ണയ സമിതിയുടെ ഡയറക്ടര്‍ ആമിന ഹസ്സന്‍ അല്‍ ഉബൈദി പറഞ്ഞു. ലഭ്യമായതും രാജ്യത്ത് നിലവിലുള്ളതുമായ രീതികളെ വിലയിരുത്താനും, നിലവാരമുള്ള സ്കൂളുകള്‍ തെരഞ്ഞെടുക്കാനും രക്ഷിതാക്കള്‍ക്ക് കഴിയുന്നു.
രക്ഷിതാക്കള്‍ക്കും വിദ്യാലയങ്ങള്‍ക്കും ഈ രംഗത്ത് താല്‍പര്യമുള്ളവര്‍ക്കും തങ്ങളുടെ വെബ് സൈറ്റിലൂടെ റിപ്പോര്‍ട്ട് കാര്‍ഡുകള്‍ കാണാമെന്നും അവര്‍ പറഞ്ഞു. കൃത്യമായ വിവരങ്ങളും പോയവര്‍ഷത്തെ സ്കൂളുകള്‍ തമ്മിലുള്ള താരതമ്യവും റിപ്പോര്‍ട്ടുകളില്‍ ലഭ്യമാണ്. അക്കാദമിക തലത്തില്‍ കുട്ടികള്‍ കൈവരിച്ച വ്യക്തികത നേട്ടങ്ങളും സ്കൂളുകളില്‍ സ്വീകരിച്ച പാഠ്യപദ്ധതിയെ സംബന്ധിച്ച വിവരങ്ങളും നല്‍കുന്ന സേവനങ്ങളും വെബ്സൈറ്റിലുണ്ട്. ഇന്‍റര്‍നാഷനല്‍ സ്കൂളുകളുടെ റിപ്പോര്‍ട്ട് കാര്‍ഡ് ഒഴികെ മറ്റു സ്്കൂളുകളുടെതെല്ലാം ഇംഗ്ളീഷ്, അറബി ഭാഷകളിലായാണ് നല്‍കിയിട്ടുള്ളത്. താഴെയുള്ള ലിങ്കിലൂടെ റിപ്പോര്‍ട്ട് സന്ദര്‍ശിക്കാവുന്നതാണ്. (http://www.sec.gov.qa/Ar/SECInstitutes/EvaluationInstitute/SchoolEvaluationOffice/Pages/SchoolReportCards.aspx).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.