ഫിഫ നേതൃമാറ്റം ഖത്തര്‍  ലോകകപ്പിനെ ബാധിക്കില്ല

ദോഹ: പുതിയ ഫിഫ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് 2022ലെ ഖത്തര്‍ ലോകകപ്പിനെ കാര്യമായി സ്വാധീനിച്ചേക്കില്ളെന്ന് വിലയിരുത്തല്‍. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച ബഹ്റൈന്‍െറ ശൈഖ് സല്‍മാനെയായിരുന്നു ഖത്തര്‍ പിന്തുണച്ചതെങ്കിലും ജിയാനി ഇന്‍ഫന്‍റിനോയുടെ തെരഞ്ഞെടുപ്പ് ഖത്തര്‍ ലോകകപ്പിനെ ബാധിച്ചേക്കില്ളെന്ന് പ്രാദേശിക പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ക്രമക്കേടുകളുടെ പേരില്‍ ഫിഫയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട മിഷല്‍ പ്ളാറ്റീനിയുടെ അടുത്തയാളാണ് തെരഞ്ഞെടുക്കപ്പെട്ട ഇന്‍ഫാന്‍റിനോ.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 2018ലെയും 2022ലെയും ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റുകള്‍ ഏറ്റവും മികച്ചരീതിയില്‍ നടത്തുമെന്ന് ഇന്‍ഫാന്‍റിനോ ഒരുമാസം മുമ്പേ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റായ ശേഷം സൂറിച്ചില്‍ കഴിഞ്ഞവെള്ളിയാഴ്ച നടത്തിയ പ്രസംഗത്തില്‍ ഫിഫയുടെ പ്രതിച്ഛായ വീണ്ടെടുക്കുമെന്നും അഭിമാനം സംരക്ഷിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ഫിഫയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജിയാനി ഇന്‍ഫാന്‍റിനോയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 90 ദിവസത്തെ പരിഷ്കരണ പരിപാടികള്‍ ആവിഷ്കരിച്ചു.  
2026 ലോകകപ്പ് വേദി കണെടത്ത സംബന്ധിച്ച തീരുമാനങ്ങളെടുക്കുക, സ്ഥലംമാറ്റ നടപടികള്‍ പരിഷ്കരിക്കുക, ഫിഫ സെക്രട്ടറി ജനറലിനെ തെരഞ്ഞെടുക്കുക തുടങ്ങിയവയാണ് നിയുക്ത പ്രസിഡന്‍റിന്‍െറ കര്‍മ്മപരിപാടികള്‍. 
എക്സിക്യുട്ടീവ് കമ്മിറ്റി പരിഷ്കരിക്കുന്ന നടപടികള്‍ക്ക് വെള്ളിയാഴ്ച ചേര്‍ന്ന യോഗം അംഗീകാരം നല്‍കി. ഫിഫയുടെ ഉന്നത ഉദ്യോഗസ്ഥര്‍ തങ്ങളുടെ വേതനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടുന്നതിന് യോഗം നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.