ദോഹ: ഫലസ്തീനിലെ ഹമാസും ഫതഹ് ഗ്രൂപ്പും തമ്മിലുള്ള അന്താരാഷ്ട്ര ചര്‍ച്ചയുടെ രണ്ടാംഘട്ടം നാളെ ദോഹയില്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന ഫതഹ് നേതാവ് വ്യക്തമാക്കി.
ഫലസ്തീനിലെ ആഭ്യന്തര തര്‍ക്കത്തില്‍ നിന്ന് സമാധാനപരമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇരുകൂട്ടരും എത്തിച്ചേരുന്നതിനാവശ്യമായ കാര്യങ്ങളും നിര്‍ദേശങ്ങളും സമാധാന സംഭാഷണത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗസ്സയിലെ ഫതഹ് കേന്ദ്ര കമ്മിറ്റിയംഗം അമല്‍ ഹമ്മാദ് പറഞ്ഞു.
ഫെബ്രുവരി ഏഴിന് നടന്ന സംഭാഷണത്തിന്‍െറ തുടര്‍ച്ച തന്നെയാണ് രണ്ടാംഘട്ടത്തിലും നടക്കുക. ആദ്യഘട്ടത്തില്‍ ഹമാസുമായി നടത്തിയ ചര്‍ച്ചയുടെ അവലോകനം കുറച്ചു ദിവസങ്ങളായി ഫതഹ് നേതൃത്വം നടത്തിവരികയായിരുന്നു.
എന്നാല്‍ ചര്‍ച്ചയുടെ സ്വഭാവം എന്തായിരുന്നുവെന്നോ ഉള്ളടക്കമോ അവര്‍ വ്യക്തമാക്കിയില്ല. 2011ല്‍ കൈറോയിലും 2012ല്‍ ദോഹയിലും നടന്ന സമാധാന ചര്‍ച്ചകളില്‍ എടുത്ത പരസ്പര ധാരണയും തീരുമാനങ്ങളും നടപ്പിലാക്കുന്നതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, ഇരുകക്ഷികളും മുമ്പെടുത്ത തീരുമാനങ്ങളും നിര്‍ദേശങ്ങളും നടപ്പിലാക്കുന്നതിനുള്ള സമയക്രമം നാളെ തീരുമാനിക്കുമെന്നും ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിച്ച് പരസ്പരം യോജിപ്പിലത്തെുന്നത് നാളത്തെ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഹമാസ് നേതാവ് ഇസ്മായില്‍ റിദ്വാന്‍ പറഞ്ഞു.
യഥാര്‍ഥ മഞ്ഞുരുക്കത്തിലേക്ക് എത്താന്‍ സമയമായതായി അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍െറ ഐക്യം വീണ്ടെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഹമാസുമായുളള ചര്‍ച്ച നിര്‍ണായക ഘട്ടത്തിലത്തെിയതായി ബുധനാഴ്ച ഫതഹ് പാര്‍ട്ടി മുതിര്‍ന്ന വക്താവ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.