ദോഹ: 2022 ഫുട്ബാള്‍ ലോകകപ്പ് ആതിഥേയത്വം ഖത്തറിന് അനുവദിച്ചതുമായി ബന്ധപ്പെട്ട കോഴ ആരോപണം മുന്‍ ഫിഫ പ്രസിഡന്‍റ് സെപ് ബ്ളാറ്റര്‍ നിഷേധിച്ചു. ഖത്തര്‍ തങ്ങളുടെ അവസരം വിലകൊടുത്തുവാങ്ങിയതല്ളെന്ന് പറഞ്ഞ അദ്ദേഹം, ഫിഫയിലെ തന്‍െറ വിലക്ക് നീക്കാന്‍ അപ്പീലിനുപോകുമെന്നും വ്യക്തമാക്കി. ലോകകപ്പ് വേദി അനുവദിക്കുന്നതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളുണ്ടായിട്ടുണ്ടാവാം.
എന്നാല്‍ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് നിങ്ങള്‍ക്ക് വിലക്ക് വാങ്ങാന്‍ കഴിയുന്നതല്ല. ലോകത്ത് നീതി വ്യവസ്ഥയുണ്ടെന്നു വിശ്വസിക്കുന്നതായും ശിക്ഷാര്‍ഹമായ നടപടികളൊന്നും തന്‍െറ ഭാഗത്തുനിന്നുണ്ടായിട്ടില്ളെന്നും -‘ദി ടൈംസ്’ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബ്ളാറ്റര്‍ വ്യക്തമാക്കി. 2022 ലോകകപ്പ് വേദി അനുവദിക്കുന്നതിനായി ബ്ളാറ്ററും യു.ഇ.എഫ്.എ പ്രസിഡന്‍റ് മിഷല്‍ പ്ളാറ്റിനിയും 10.3 ലക്ഷം പൗണ്ടിന്‍െറ അഴിമതി നടത്തിയയെന്ന ആരോപണത്തത്തെുടര്‍ന്ന് രണ്ടുപേര്‍ക്കും എട്ട് വര്‍ഷത്തെ വിലക്കാണ് ഫിഫ വിധിച്ചത്. ഈയാഴ്ച ഇരുവരും സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് തങ്ങളുടെ വാദങ്ങള്‍ക്കായി എത്തിയിരുന്നു. സ്വിസ്സ് പോലിസ് അറസ്റ്റ് ചെയ്തതിനുശേഷം പ്ളാറ്റിനിയുമായി താന്‍ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ളെന്നും ബ്ളാറ്റര്‍ പറഞ്ഞു.‘താനാരെയും കൊല്ലുകയോ, ബാങ്ക് കവര്‍ച്ച നടത്തുകയോ, മറ്റേതെങ്കിലും സ്ഥലത്ത് നിന്നും എന്തെങ്കിലും മോഷ്ടിക്കുകയോ ചെയ്തിട്ടില്ല’ -ബ്ളാറ്റര്‍ അഭിമുഖത്തില്‍ പറഞ്ഞു. ഈ മാസം 26ന് ഫിഫ പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും.
പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന്‍, ശൈഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ജിയാനി ഇന്‍ഫാന്‍റിനോ, ടോക്യോ സെക്സ്വെയ്ല്‍, ജെറോം ഷാംപെയ്ന്‍ എന്നീ അഞ്ചുപേരാണ് ബ്ളാറ്ററുടെ പിന്‍ഗാമിയാകാന്‍ മല്‍സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.