ദോഹ: ഖത്തറും തുര്‍ക്കിയും നിരവധി ഉഭയകക്ഷി സഹകരണ കരാറുകളില്‍ ഒപ്പ് വെച്ചു.
ഇന്നലെ തുര്‍ക്കി വിനോദ നഗരിയായ ട്രാബ്സണില്‍ നടന്ന ഇരു രാജ്യങ്ങളുടെ ഉന്നത സമിതിയുടെ രണ്ടാമത് യോഗത്തിലാണ് വിദൂര കാല അടിസ്ഥാനത്തിലുള്ള നിരവധി കരാറുകളില്‍ ഒപ്പ് വെച്ചത്.
ഖത്തര്‍-തുര്‍ക്കി സ്റ്റേറ്റ് ഓഫ് അക്കൗന്‍റ്സും തുര്‍ക്കി സ്റ്റേറ്റ്സ് ഓഫ് അക്കൗന്‍റ്സും തമ്മിലുള്ള പരസ്പര നിരീക്ഷണ ഉടമ്പടിയാണ് ഇതില്‍ സുപ്രധാനമായത്.
വിവര സാങ്കേതിക മേഖലയില്‍ പരസ്പരം വിവര കൈമാറ്റം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിചയം ഇരു രാഷ്ട്രങ്ങള്‍ പരസ്പരം കൈമാറുന്നതോടൊപ്പം വിവിധ തലങ്ങളിലുള്ള പരിശീലന കൈമാറ്റം, വിവര സാങ്കേതിക മേഖലയില്‍ സഹകരണം, ആരോഗ്യ മേഖലയിലെ സഹകരണത്തോടൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ പരസ്പര സഹകരണം, സ്പോര്‍ട്സ് മേഖലയില്‍ സഹകരണം, സാംസ്കാരിക-പൈതൃക മേഖലയില്‍ സഹകരണം, കസ്റ്റംസ് മേഖലയില്‍ സഹകരണം, ഇരട്ട നികുതി ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ നടപടി, കാര്‍ഷിക മേഖലയില്‍ സഹകരണം, ഭക്ഷ്യ സുരക്ഷ മേഖലയില്‍ സഹകരണം, വിവിധ മേഖലകളില്‍ എക്സിബിഷനുകള്‍ നടത്തുന്നതിനുള്ള സഹകരണം, ഇരു രാജ്യങ്ങള്‍ക്കിടിയില്‍ പ്രതിരോധ മേഖലയില്‍ സഹകസരണം തുടങ്ങി സുപ്രധാനമായ നിരവധി സഹകരണ കരാറുകളിലാണ് ഇന്നലെ ഒപ്പ് വെച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും തുര്‍ക്കി പ്രസിഡന്‍്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇരു രാജ്യങ്ങളുടെ സംഘത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.