???? ???????????? ???????????? ?????????? ???????????? ?????????? ?????????? ??.??????? ??????????. ?????? ???????????? ??????????? ???? ?????

ഖിഫ് കേരളത്തില്‍ സ്പോര്‍ട്സ്  അക്കാദമി തുടങ്ങുന്നു

ദോഹ: ഖത്തറിലെ ഇന്തൃന്‍ സമൂഹത്തിന്‍്റെ ഫുട്ബോള്‍ കൂട്ടായ്മയായ ഖത്തര്‍ ഇന്തൃന്‍ ഫുട്ബോള്‍ ഫോറം ഖിഫ് പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയില്‍ കേരളത്തില്‍ ഒരു സ്പോര്‍ട്സ് അക്കാദമിക്കു തുടക്കം കുറിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്‍റ് ശംസുദ്ദീന്‍ ഒളകര പറഞ്ഞു. 
ഖിഫ് അതിന്‍്റെ രൂപീകരണം മുതല്‍ നടത്തിവരുന്ന സാമൂഹൃ സേവനത്തിന്‍്റെ ഭാഗമായി തുടങ്ങുന്ന അക്കാദമി മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത വെട്ടത്തൂരിലാണ് സ്ഥാപിക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി മികവു പുലര്‍ത്തുന്ന കല്ലടി ഗവണ്‍മെന്‍്റ് ഹൈസ്കൂളിലെ കായികാധൃാപകന്‍ ജഅ്ഫര്‍ മാഷ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വമേകും. 
പത്താമത് ഖിഫ് ടൂര്‍ണമെന്‍്റിന്‍്റെ ഫൈനല്‍ ദിനത്തില്‍ അദ്ദഹേം വിശിഷ്ടാതിഥിയായി പങ്കടെുത്തിരുന്നു. 
സ്പോര്‍ട്സ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച ധാരണാ പത്രം ഇന്തൃന്‍ അംബാസഡര്‍ പി. കുമരന്‍ സമാപന ചടങ്ങിനിടെ ജഅ്ഫര്‍ മാഷിനു കൈമാറുകയുണ്ടായി. പരിശീലനത്തിനുള്ള അടിസ്ഥാന സൗകരൃങ്ങളുടെയും മറ്റു വിഭവക്കുറവുകളുടെയും കാരണത്താല്‍ കായികരംഗത്ത് പിന്നാക്കം നില്‍ക്കുന്ന മേഖലയെന്ന നിലക്കാണ് മലബാര്‍ മേഖലക്കു ഖിഫ് പ്രഥമ പരിഗണന നല്‍കുന്നത്. 
കായിക താല്‍പ്പരൃമുള്ള കുട്ടികളെ ചെറുപ്പത്തിലേ കണ്ടത്തെി പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കുകയാണ് അക്കാദമി ആദൃഘട്ടത്തില്‍ ലക്ഷൃമിടുന്നത്. ക്രമേണ അനുബന്ധ മേഖലകളിലേക്കും പ്രവര്‍ത്തനം വൃാപിപ്പിക്കും.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.