???????? ?????? ??????????????? '?????????' ???? ?????? ?????????????? ?????????? ?????? ?????????????? ????????? ??????? ???????? ???? ???????????????? ???????????? ?????? ???????? ??????????

ഖത്തറില്‍ രാജ്യന്തര പുസ്തക മേള ഇനി രണ്ട് നാള്‍ മാത്രം

ദോഹ: ദോഹ എക്സിബിഷന്‍ ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്നു വരുന്ന ഇന്‍റര്‍നാഷണല്‍ പുസ്തക മേള അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. 
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുള്ള തിരക്കാണ് വിവിധ സ്റ്റാളുകളില്‍ അനുഭവപ്പെട്ടത്. ഇത്തവണ കുട്ടികള്‍ക്ക് മാത്രമായി 90ല്‍ അധികം പ്രസിദ്ധീകരണാലയങ്ങളാണ് മേളക്കത്തെിയത്. 
ഇതിന് പുറമെ രാജ്യാന്തര തലത്തില്‍ നിരവധി പ്രമുഖ പ്രസിദ്ധീകരണാലയങ്ങളും മേളയില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.
മേളയിലെ  ഐ.പി. എച്ച് പവലിയന്‍ (സ്റ്റാള്‍ നമ്പര്‍ ഡി-63) കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഐ.പി.ഐച്ച് പവലിയനില്‍ നിന്ന് വാങ്ങുന്ന ഏത് പുസ്തകത്തിനും അമ്പത് ശതമാനം വിലക്കിഴിവാണ് ലഭിക്കുന്നത്.  500 ലധികം ശീര്‍ഷകങ്ങളിലുള്ള വിപുലമായ ഗ്രനഥശേഖരമാണ് ഐ.പി. എച്ച് പവലിയനില്‍ ഒരുക്കിയിട്ടുള്ളത്. ഖുര്‍ആന്‍ പരിഭാഷ - വ്യാഖ്യാനം, ഹദീസ് പഠനം, ബാലസാഹിത്യം, കുടുംബ സംവിധാനം, പ്രവാചക ജീവിതം, ഉംറ- ഹജ്ജ്, ഇസ്ലാം പരിചയം തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രത്യേകം കിറ്റുകള്‍ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. 
ഐ.പി. എച്ച് സാഹിത്യങ്ങള്‍ നാട്ടില്‍ സ്വന്തം വീടുകളില്‍ ലഭിക്കുന്നതിന് ഇവിടെ ഓര്‍ഡര്‍ നല്‍കാന്‍ അവസരമുണ്ട്. മലയാള പ്രസാധകരായ ക്രസന്‍റിന്‍െറ ഷോറൂമും മേളയിലുണ്ട്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.