????????? ???????? ????? ??? ???????????????? ????????????? ??????? ??????? ??????? ??? ????? ???????????

2017 പദ്ധതി നീക്കിയിരിപ്പ് 46 ബില്യന്‍ റിയാല്‍

ദോഹ: രാജ്യത്തെ വിവിധ പദ്ധതികള്‍ക്കായി നീക്കി വെച്ചിരിക്കുന്ന തുക 46 ബില്യന്‍ റിയാലാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി അലി ശരീഫ് അല്‍അമ്മാദി വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നീക്കിവെച്ച തുകയടക്കമാണ് ഇത്. ദോഹയില്‍ ആരംഭിച്ച യൂറോ മണി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യത്തിന്‍്റെ മൊത്ത വരുമാനം കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ധന വിലയിടിവ് മൂലം കുറഞ്ഞിട്ടുണ്ടെങ്കിലും ഇതര വഴികളിലുെട അത് പരിഹരിക്കാനുള്ള ശ്രമം നടന്ന് വരികയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. 
രാജ്യത്തെ ഭീമന്‍ പദ്ധതികളുടെ നിര്‍മാണത്തിനും പൂര്‍ത്തീകരണണത്തിനും സ്വകാര്യ മേഖലയെ കൂടി ആശ്രയിക്കാനുള്ള തീരുമാനം ഈ പദ്ധതിയുടെ ഭാഗമാണ്. ഭാവിയില്‍ സാമ്പത്തിക മേഖലയില്‍ വലിയ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള നടപടികളാണ് ധനകാര്യ വകുപ്പ് സ്വീകരിച്ച് വരുന്നത്. പൊതു മേഖലയോടൊപ്പം സ്വകാര്യ മേഖലക്ക് കൂടി പങ്കാളിത്തം നല്‍കി വികസന പദ്ധതി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഇന്ധന ഇതര മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവദിച്ചതോടെ വിപണിയില്‍ 5.8 ശതമാനത്തിന്‍െറ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വലിയ മാറ്റമായാണ് കാണുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇത് മുന്‍പില്‍ വെച്ച് കൊണ്ടായിരിക്കും പുതിയ ബജറ്റ് പ്രഖ്യാപിക്കുന്നതെന്ന സൂചനയും ധാനകാര്യ മന്ത്രി നല്‍കി. 2022 ലോക കപ്പുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ട തുക പുതിയ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
ലോക കപ്പിന് വേണ്ട പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ധനകാര്യ വകുപ്പ് മന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അഞ്ചാമത് യൂറോ മണി ഫോറത്തിനാണ് ഇന്നലെ തുടക്കമായത്. സാമ്പത്തിക രംഗത്തെ വിദഗ്ധരാണ് രണ്ടു ദിവസത്തെ ഫോറത്തില്‍ പങ്കെടുക്കുന്നത്. സാമ്പത്തിക മേഖലയിലെ പുതിയ വെല്ലുവിളികള്‍ ഫോറം ചര്‍ച്ച ചെയ്യും.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.