‘ഹുസൈന്‍ ചെറുതുരുത്തി പറയുന്നു ‘ശുദ്ധജലം മരുന്നാണ്’

ദോഹ: ശുദ്ധമായ വെള്ളം എന്നാല്‍ മരുന്ന് ആണന്ന് ഹുസൈന്‍ ചെറുതുരുത്തി പറയുന്നു. ഈ ആശയം ലോകം മുഴുവന്‍ അറിയിക്കാനും അത് തെളിയിക്കാനുമുള്ള യത്നത്തിലുമാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ പ്രഭാഷണം നടത്താന്‍ ഖത്തറിലത്തെിയ ഹുസൈന്‍ ശുദ്ധജലത്തിന്‍െറ പ്രാധാന്യവും അത് കൂടുതല്‍ പാനം ചെയ്ത് കൊണ്ട് ആരോഗ്യത്തെ സംരക്ഷിക്കാമെന്ന വിഷയവും പ്രവാസികള്‍ക്കും പകര്‍ന്ന് നല്‍കുകയാണ്. ദോഹയില്‍ നടന്ന കെ.എം.സി.സി സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ‘അരോഗ്യ ഭാരതം’ എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ച് പ്രവാസികളുടെ പ്രശംസ നേടാനും കഴിഞ്ഞു.

രോഗമില്ലാത്ത ജീവിതത്തിനായി ശുദ്ധജലം പാനം ചെയ്യാന്‍ ഉണര്‍ത്തി ജലസാക്ഷരത മുഖ്യ പ്രചാരണമായി സ്വീകരിച്ച് വര്‍ഷങ്ങളായി മുഴുസമയ പ്രവര്‍ത്തനം നടത്തുകയാണ് ഈ മനുഷ്യന്‍. ഇതിനകം ആയിരത്തിലധികം പ്രഭാഷണങ്ങള്‍ നടത്തിയ ഹുസൈന്‍ ഓരോ വര്‍ഷവും ഓരോ രോഗത്തെ പ്രത്യേകമായി ചൂണ്ടിക്കാട്ടി സമൂഹത്തെ ഉണര്‍ത്തുന്നു. സ്തനാര്‍ബുദമാണ് ഈ വര്‍ഷത്തെ വിഷയം. ശുദ്ധമായ വെള്ളം കുടിച്ച് ആരോഗ്യം സംരക്ഷിക്കുക, വീടും പരിസരങ്ങളും ശുദ്ധിയാക്കിയും ഭക്ഷണം ശ്രദ്ധിച്ചും ജീവിതം രോഗ മുക്തമാക്കുക എന്നീ ലളിതമായി ആര്‍ക്കും നിര്‍വഹിക്കാവുന്ന കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്.

ഹുസൈന്‍ ചെറുതുരുത്തി
 

രോഗങ്ങളും ജലപാനത്തിന്‍്റെ പ്രാധാന്യവും ഇതര രോഗങ്ങളും പ്രതിവിധികളുമെല്ലാം വിവരിക്കുന്ന പോയിന്‍്റ് പ്രസന്‍്റേഷനിലൂടെയാണ് അവതരണം. ഹുസൈന്‍ നേതൃത്വം നല്‍കുന്ന വെല്‍നസ് ഫൗണ്ടേഷന്‍ ഇതിനകം സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ ആരോഗ്യ പദ്ധതികളും ബോധവത്കരണങ്ങളും നടത്തുന്നുണ്ട്. കേരള പോലീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയും ഹുസൈന്‍ പതിവായി ആരോഗ്യ ബോധവത്കരണ സെഷനുകള്‍ അവതരിപ്പിച്ചു വരുന്നു.

ജലം ജീവാമൃതം എന്ന സന്ദേശത്തില്‍ ആറു നാട്ടില്‍ നൂറു വേദികള്‍ എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ ഹുസൈന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. സ്തനാര്‍ബുദം അറിയാം പ്രതിരോധിക്കാം എന്നതാണ് ഈ വര്‍ഷത്തെ പ്രധാന വിഷയം. കേരളത്തിലെ ഗ്രാമീണ മേഖലയിലുള്‍പ്പെടെ പ്രവാസികളുടെ പിന്തുണയോടെ ബോധവത്കരണം നടത്തുന്നതിനും അദ്ദേഹം ഉദ്ദേശിക്കുന്നു. വൃക്കരോഗത്തെക്കുറിച്ചുള്ള ബോധവത്കരണമാണ് അടുത്ത വര്‍ഷം നടത്തുക. മുന്‍ ദുബൈ പ്രവാസിയും കെ.എം.സി.സി ഭാരവാഹിയുമായിരുന്ന ഹുസൈന്‍ 2008ലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ജനങ്ങളില്‍നിന്നും സ്വീകാര്യതലഭിക്കുകയും സമൂഹത്തില്‍ ആവശ്യമുള്ള സേവനമാണെന്നു ബോധ്യപ്പെടുകയും ചെയ്തപ്പോള്‍ വെല്‍നസ് ഫൗണ്ടേഷന്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം വിപൂലീകരിച്ചു.

ആരോഗ്യവുമായി ബന്ധപ്പെട്ട വ്യത്യസ്ത ആശയങ്ങള്‍ കാമ്പയിനുകളായി ആചരിക്കുന്ന രീതിക്ക് 2010നു ശേഷം തുടക്കംകുറിച്ചു. ഈ രംഗത്ത് കൂടുതല്‍ പഠനങ്ങള്‍ക്കും ഹുസൈന്‍ തയാറായി. ജല വകുപ്പുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 2012ല്‍ ആരംഭിച്ച കുടിവെള്ള സാക്ഷരതാ മിഷന് സംസ്ഥാന വ്യാപകമായി സ്വീകാര്യത ലഭിച്ചുവെന്ന് ഹുസൈന്‍ പറയുന്നു. എന്നാല്‍ ഒരുകാലത്ത് ശുദ്ധജലം സമൃദ്ധമായിരുന്ന കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കുടിവെള്ളത്തില്‍ 90 ശതമാനവും മലിനീകരിക്കപ്പെട്ടതാണെന്ന് ഹുസൈന്‍ സങ്കടത്തോടെ പറയുന്നു. അതിനാല്‍ ഇപ്പോഴത്തെ 80 ശതമാനം രോഗവും ഉണ്ടാകുന്നത് ജല മലിനീകരണത്തിലൂടെയാണ്.

ശുദ്ധീകരണത്തിന് ലളിതമായ മാര്‍ഗങ്ങളുണ്ടായിട്ടും അവ ഉപയോഗിക്കുന്നവര്‍ ചെറിയ ശതമാനം ആളുകള്‍ മാത്രമാണ്. ഒപ്പം നിര്‍ജ്ജലീകരണ പ്രശ്നങ്ങളും കേരളത്തിലെ വ്യാപകമായ ജീവിത ശൈലീ രോഗങ്ങള്‍ക്കു കാരണമാകുന്നു. ഇത്തരം കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിലാണ് ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹുസൈന്‍്റെ ആരോഗ്യ പ്രഭാഷണങ്ങള്‍ യൂട്യൂബില്‍ ലഭ്യമാണ്. വെല്‍നസ് ഫൗണ്ടേഷന്‍്റെ ഫേസ്ബുക്ക് പേജിലും അദ്ദേഹം പ്രഭാഷണങ്ങള്‍ ഷെയര്‍ ചെയ്യുന്നു. +919895920646 നമ്പറില്‍ ഹുസൈന്‍ ചെറുതുരുത്തിയെ വാട്സ് ആപ്പില്‍ ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.