ഹാമര്‍ത്രോയില്‍ ഖത്തറിന് ആറാം സ്ഥാനം

ദോഹ: റിയോ ഒളിമ്പിക്സില്‍ ഖത്തറിന്‍െറ ഹാമര്‍ത്രോയിലെ പ്രതീക്ഷകള്‍ അസ്തമിച്ചു. എന്നാല്‍ ഓരോയിഞ്ചും പൊരുതിയ ഖത്തറിന്‍്റെ പ്രിയതാരം അഷ്റഫ് അംഗദ് എല്‍സീഫിയ്ക്ക്് ആറാം സ്ഥാനം ലഭിച്ചു. ഒളിമ്പിക്സില്‍ ഖത്തറിന്‍്റെ അവസാന മത്സരം കൂടിയായിരുന്നു ഇത്. ഇന്നലെ പുലര്‍ച്ചെ ഒളിമ്പിക് സ്റ്റേഡിയം അഷ്റഫ് അംഗദ് എല്‍സീഫിയുടെ ഉജ്ജ്വല പ്രകടനത്തിന് സാക്ഷിയായെങ്കിലും അദ്ദേഹത്തെ ഭാഗ്യം തുണച്ചില്ല.
ആദ്യ രണ്ട് ശ്രമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അഷ്റഫ് എല്‍സീഫി. എന്നാല്‍ അവസാന റൗണ്ടുകളില്‍ ലക്ഷ്യത്തിലേക്കത്തൊന്‍ കഴിയാതിരുന്നതാണ് മെഡല്‍ നേട്ടം യാഥാര്‍ഥ്യമാകാതെ പോകാന്‍ കാരണം. ഫൈനലില്‍ 75.46 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് എല്‍സീഫി ആറാം സ്ഥാനം നേടിയത്. 78.86മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ എറിഞ്ഞ താജിക്കിസ്ഥാന്‍്റെ ദില്‍ഷോദ് നസ്റോവ് സ്വര്‍ണവും 77.79 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ച ബെലാറസിന്‍്റെ ഇവാന്‍ സിഖാന്‍ വെള്ളിയും നേടി. 77.73മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞ പോളണ്ടിന്‍്റെ വോജിസെക് നോവിസ്കി വെങ്കലം നേടി. മെക്സിക്കൊയുടെ ഡീഗോ ഡെല്‍ റിയല്‍(76.05മീറ്റര്‍), സ്ലൊവാക്യയുടെ മാര്‍സെല്‍ ലോംനിക്കി(75.97) എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. രണ്ടാം ശ്രമത്തില്‍ എല്‍സീഫി 75.40മീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു. വെങ്കലം നേടിയേക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൂന്നാം ശ്രമത്തില്‍ മെക്സിക്കന്‍ താരം 76.05 മീറ്റര്‍ പിന്നിട്ടതോടെ എല്‍സീഫി നാലാമതായി. തൊട്ടടുത്ത ശ്രമത്തില്‍ സ്ളോക്യന്‍ താരവും മികച്ച ദൂരം കുറിച്ചു. ആദ്യ ശ്രമങ്ങളില്‍ നിരാശപ്പെടുത്തിയ പോളീഷ് താരം നോവിസ്കി 77.33 മീറ്റര്‍ പിന്നിട്ടതോടെ എല്‍സീഫി ആറാമതായി. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത ഖത്തര്‍ താരം എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയശേഷമാണ് പിന്‍മാറിയത്. യോഗ്യതാ റൗണ്ടില്‍ 73.47 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് എല്‍സീഫി യോഗ്യത നേടിയത്. രണ്ടു ഗ്രൂപ്പുകളിലുമായി മുപ്പത് പേരാണ് യോഗ്യതാ റൗണ്ടില്‍ മത്സരിക്കാനുണ്ടായിരുന്നത്. പന്ത്രണ്ടാം സ്ഥാനമാണ് എല്‍സീഫി സ്വന്തമാക്കിയത്.
2012ല്‍ ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന ഏഷ്യന്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ഏഷ്യന്‍ ജൂനിയര്‍ റെക്കൊര്‍ഡും നേടിയിട്ടുള്ള അഷ്റഫ് എല്‍സീഫി കഴിഞ്ഞവര്‍ഷം ചൈനയിലെ വുഹാനില്‍ നടന്ന ഏഷ്യന്‍ചാമ്പ്യന്‍ഷിപ്പില്‍ 76.03 മീറ്റര്‍ ദൂരം പിന്നിട്ട് വെള്ളി നേടിയിരുന്നു. 2014ല്‍ അമേരിക്കയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹാമര്‍ത്രോ(ആറുകിലോ) വിഭാഗത്തില്‍ 84.71 മീറ്റര്‍ ദൂരം പിന്നിടട്ട് ഒന്നാമതത്തെുകയും ചെയ്തു.  ഹാമര്‍ത്രോ ആറുകിലോ വിഭാഗത്തില്‍ 85.57 മീറ്റര്‍ ദൂരത്തേക്കും അഞ്ചുകിലോ വിഭാഗത്തില്‍ 85.26മീറ്റര്‍ ദൂരത്തേക്കും അഷ്റഫ് ഹാമര്‍ എറിഞ്ഞിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍ ദോഹയില്‍ ഹമദ് ബിന്‍ സുഹൈം സ്റ്റേഡിയത്തില്‍ നടന്ന ഒൗട്ട്ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ 78.19മീറ്റര്‍ ദൂരത്തേക്ക് പായിച്ചതാണ് അഷ്റഫിന്‍്റെ മികച്ച പ്രകടനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.