ബര്‍ഷിമിന്‍െറ ചരിത്രനേട്ടം ആഘോഷിച്ച് ബൈത്ത് ഖത്തര്‍ അതിഥി മന്ദിരം

ദോഹ: മുഅ്തസ് ബാര്‍ഷിമിന്‍െറ ചരിത്രനേട്ടം ആഘോഷിച്ച് റിയോവിലെ ബൈത്ത് ഖത്തര്‍ അതിഥി മന്ദിരം.  
ഹൈജമ്പിലൂടെ ഖത്തറിന് ആദ്യ ഒളിമ്പിക്സ് വെള്ളി മെഡല്‍ നേടിക്കൊടുത്ത മുഅ്തസ് ബാര്‍ഷിമിന്‍െറ ചരിത്ര നേട്ടത്തില്‍ ആഘോഷിക്കാനായി ടീം ഖത്തറും, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയും ഇവിടെ ഒത്തുകൂടി.
 ക്യു.ഒ.സി പ്രസിഡന്‍റ് ശൈഖ് ജോആന്‍ ബിന്‍ ഹമദ് ആല്‍ഥാനിയും, സെക്രട്ടറി ജനറല്‍ ഡോ. ഥാനി അബ്ദുല്‍റഹ്മാന്‍ അല്‍ കുവാരിയും ബ്രസീലിയന്‍ കാണികളും ഒളിമ്പ്യനെ ആദരിക്കുന്ന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
താന്‍ റിയോവില്‍ ഉപയോഗിച്ച സൈക്കിളിലാണ് ബാര്‍ഷിം ബൈത്ത് ഖത്തറില്‍ സ്വീകരണത്തിനായത്തെിയത്. നീണ്ട ആര്‍പ്പുവിളികളോടെ വരവേറ്റ ബാര്‍ഷിമിനെ എതിരേല്‍ക്കാന്‍ തന്‍െറ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘു ചലച്ചിത്രവും പ്രദര്‍ശിപ്പിച്ചിരുന്നു.
 ‘ചെറുപ്രായത്തില്‍ എന്‍െറ പിതാവും മറ്റു കായികതാരങ്ങളും നേട്ടങ്ങള്‍ കൊയ്യുന്നത് താന്‍ നോക്കിനില്‍ക്കുമായിരുന്നു.
ഇന്നിതാ എന്‍െറ ഇരുപത്തഞ്ചാംവയസ്സില്‍  രണ്ടാമത്തെ ഒളിമ്പിക് മെഡലെന്ന സ്വപ്ന നേട്ടവും കൈവരിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹം തന്നെയാണ്’. ശൈഖ് ജോആന്‍ അടങ്ങിയ സംഘത്തിന്‍െറ ഗ്യാലറിയിലെ പിന്തുണഎനിക്ക് കൂടുതല്‍ കരുത്തു നല്‍കുന്നതായിരുന്നു.
വിജയത്തിനുശേഷമത്തെിയ ആദ്യ അഭിനന്ദനം ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടേതായിരുന്നു.. എന്‍െറ മാതാപിതാക്കള്‍, രാജ്യത്തെ ജനങ്ങള്‍,   ദൈവം എല്ലാവരുടെയും സഹായത്താലാണ് ഇത്തരമൊരു നേട്ടം കൈവരിക്കാനായത് -ബാര്‍ഷിംപറഞ്ഞു.
 2.36 മീറ്റര്‍ ചാടിയാണ് ബാര്‍ഷിം ചരിത്ര നേട്ടംകൊയ്തത്. സ്വര്‍ണം നേടിയ കാനഡയുടെ ഡെറക് ഡ്രൗയിന്‍ 2.38 മീറ്ററും വെങ്കലം നേടിയ ഉക്രൈന്‍ താരം ബൊഹ്ദാന്‍ 2.33 മീറ്റര്‍ ഉയരവുമാണ് താണ്ടിയത്.
ബാര്‍ഷിമിന്‍െറ ചരിത്രനേട്ടത്തില്‍ ക്യു.ഒ.സിയിലെ എല്ലാവരും അഭിമാനിക്കുന്നതായും ഖത്തറിലെ യുവതലമുറക്ക് ഈ നേട്ടം പ്രചോദനമാകുമെന്നും ഡോ. അല്‍ കുവാരി പറഞ്ഞു.
ബൈത്ത് ഖത്തറിലെ അംഗങ്ങളും ഒഫീഷ്യലുകളും ഒപ്പുവെച്ച പതാക ബാര്‍ഷിമിന് കൈമാറി.
 ബൈത്ത് ഖത്തര്‍ അതിഥി മന്ദിരം നിലകൊള്ളുന്ന കാസ ഡറോസ് കെട്ടിടം ഒളിമ്പിക് മല്‍സരങ്ങള്‍ കഴിയുന്നതോടെ ദ്വി-ഭാഷാ പരിശീലന വിദ്യാലയമായി മാറും.  റിയോ 2016 സ്മരണക്കായി ഇവിടെ ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി ലൈബ്രററി കെട്ടിടം നിര്‍മിച്ചു നല്‍കുന്നുണ്ട്.
അവശേഷിക്കുന്ന ഒളിമ്പിക് ടിക്കറ്റുകള്‍ ബ്രസീലിലെ ശിശുക്ഷേമ എന്‍.ജി.ഒ സംഘടനയായ ഫ്യൂച്ചറോ ഒളിമ്പിക്കിന് ക്യു.ഒ.സി കൈമാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.