വേനല്‍ പോയി മറഞ്ഞാല്‍ ഹോട്ടലുകള്‍ സജീവമാകും

ദോഹ: വേനലവധി അവസാനിക്കുന്നതോടെ ആതിഥേയ വ്യവസായരംഗത്ത് ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഖത്തറിലെ ഹോട്ടല്‍ അധികൃതര്‍.  ബിസിനസ്സ് ആവശ്യാര്‍ഥം രാജ്യത്തത്തെുന്ന സഞ്ചാരികളില്‍ 75 ശതമാനം വര്‍ധനയുണ്ടാകുമെന്ന കണക്കുകൂട്ടലാണ് ഈ പ്രതീക്ഷക്ക് ആധാരം.
കഴിഞ്ഞ ഏപ്രില്‍ മാസത്തോടെ മന്ദഗതിയിലായ വിനോദ സഞ്ചാര സീസണ്‍ ഹോട്ടല്‍ മുറികള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ അമ്പതു മുതല്‍ അറുപതു ശതമാനം വരെ കുറവുവന്നിരുന്നു.  ഈ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കുന്ന  സീസണ്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളോടെ ഹോട്ടല്‍ വ്യവസായരംഗത്ത് ഉണര്‍വു പകരുകയും, മുറികള്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കുകയും ചെയ്യും. മിക്ക സാംസ്കാരിക പരിപാടികളും ബിസിനസ്സ് യോഗങ്ങളും ഈ മാസങ്ങളിലാണുണ്ടാവുകയെന്നത് സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകര്‍ഷിക്കും.
ചെറിയ പെരുന്നാള്‍, ബലി പെരുന്നാള്‍ അവധിക്കായി ഖത്തറിലത്തെുന്ന സഞ്ചാരികളാണ് വേനല്‍കാലത്ത് പൊതുവെ മന്ദഗതിയിലായ സീസണില്‍ ഹോട്ടലുകള്‍ അധികൃതര്‍ക്ക് ആശ്വാസമാവുന്നത്.
മിക്ക ജി.സി.സി രാജ്യങ്ങളില്‍നിന്നും സഞ്ചാരികള്‍ ഖത്തറിലത്തെുന്നതോടെ ഓഫ് സീസണിലെ നഷ്ടം നികത്താന്‍ ഹോട്ടലുകള്‍ക്ക് കഴിയുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ 72 ശതമാനവും ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ 62 ശതമാനവുമാണ് മുറിയെടുത്തവരുടെ എണ്ണമെന്ന് വികസനാസൂത്രണ മന്ത്രാലയത്തിന്‍െറ കണക്കുകളില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതേ കാലയളവില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുത്തവരുടെ എണ്ണം 64 ശതമാനവും ടു-സ്റ്റാര്‍ ഹോട്ടലുകളില്‍ ഇത് 69 ശതമാനവുമാണ്. രാജ്യത്ത് നടക്കുന്ന വിവിധ സമ്മേളനങ്ങളുടെ സ്വഭാവമനുസരിച്ചാണ് ഹോട്ടല്‍ മുറികളുടെ കൈമാറ്റവും.
 ചില ബിസിനസ്സ് മീറ്റിങ്ങുകള്‍ ഗുണകരമാവുക ഒന്നോ രണ്ടോ ഹോട്ടലുകള്‍ക്ക് മാത്രമാകുന്നു.
2015നെ അപേക്ഷിച്ച് 2016ലെ ആദ്യ ആറ് മാസങ്ങളില്‍ ഖത്തറിലത്തെിയ ടൂറിസ്റ്റുകളുടെ എണ്ണം 1.28 ദശലക്ഷമാണ്.
21 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ നിലയില്‍ കണക്കാക്കിയിട്ടുള്ളത്. ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ ജി.സി.സി രാജ്യങ്ങളില്‍നിന്നു മാത്രം 598,702 സന്ദര്‍ശകരാണ് രാജ്യത്തത്തെിയത്.
294,980 പേര്‍ ഏഷ്യന്‍ രാജ്യങ്ങളിലുംനിന്നും ഖത്തറിലത്തെി. യൂറോപ്യല്‍നിന്നത്തെിയവര്‍ 199,170 പേരാണ്. വര്‍ഷാവസാനത്തോടെ ഖത്തറിലെ ആകെ ഹോട്ടല്‍ മുറികളുടെ എണ്ണം 23,000ലത്തെുമെന്നാണ് കരുതപ്പെടുന്നത്. മുറികളുടെ എണ്ണത്തില്‍ വാര്‍ഷിക വളര്‍ച്ചാനിരക്ക് 27 ശതമാനമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.