ദോഹ: ഖത്തര്‍ ഫസ്റ്റ് ബാങ്ക് (ക്യു.എഫ്. ബി)ലണ്ടന്‍ നഗരഹൃദയത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആഢംബര വസതികള്‍, വിക്ടോറിയന്‍ പ്രതാപകാലത്തെ അനുസ്മരിക്കുന്നതും പ്രൗഢവും മനോഹരവുമെന്ന് റിപ്പോര്‍ട്ട്. ലണ്ടനിലെ പ്രമുഖ നിര്‍മാണ കമ്പനിയായ അല്‍ചെമി ഗ്രൂപ്പില്‍ 40.5 ശതമാനം ഓഹരിപ്പങ്കാളിത്തമുള്ള ഖത്തര്‍ ഫസ്റ്റ് ബാങ്ക് അല്‍ ചെമി ഗ്രൂപ്പുമായി സഹകരിച്ചാണ് പടിഞ്ഞാറന്‍ ലണ്ടനില്‍ ‘ലെയ്ന്‍സ്റ്റര്‍ സ്ക്വയര്‍ ഡെവലപ്മെന്‍റ്’ ആഢംബര അപ്പാര്‍ട്ട്മെന്‍റ് പദ്ധതികള്‍ക്ക് തുടക്കമിട്ടത്. പഴയ വിക്ടോറിയന്‍ കെട്ടിടം അതിന്‍െറ എല്ലാ തനിമയോടെയും പുന$സൃഷ്ടിച്ചും മോടിപിടിപ്പിച്ചുമാണ് ആഢംബര വസതിയാക്കി മാറ്റിയതെന്ന് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 3.95 ദശലക്ഷം പൗണ്ടാണ് ഒരു ആഢംബര വസതിയുടെ വില. പഴയ വിക്ടോറിയന്‍ കെട്ടിടങ്ങളുടെ പ്രൗഢി തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിന് കഴിഞ്ഞ നാലുവര്‍ഷത്തെ ശ്രമമാണ് ക്യു.എഫ്.ബിയും അല്‍ ചെമി ഗ്രൂപ്പും സംയുക്തമായി നിര്‍വഹിച്ചുപോന്നത്. 7-12 ലെയ്ന്‍സ്റ്റര്‍ സ്ക്വയര്‍ ഡിവലപ്മെന്‍റ് പദ്ധതിയില്‍, അഞ്ച് ആഢംബര വസതികളാണുള്ളത്. കെട്ടിടത്തിന്‍െറ തറയും മേല്‍ക്കൂരയും തമ്മിലെ ഉയരം മൂന്നരമീറ്ററാണെന്ന പ്രത്യേകത കെട്ടിടത്തിനുണ്ട്. പുറമെക്ക് വിശാലമായ പൂന്തോട്ടവും 27,500 ചതുരശ്രയടി വില്‍പ്പനക്കായി ഉപയോഗിക്കാവുന്ന സ്ഥലവുമുണ്ട്. അല്‍ചെമി ക്രിയേറ്റീവ് ഡയറക്ടര്‍ ലോറ മരീനോയാണ് വസ്തികളുടെ അകത്തളങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇറ്റാലിയന്‍ മാര്‍ബിളും ഓക്ക് മരത്തടികളുമാണ് തറയില്‍ വിരിച്ചിട്ടുള്ളത്. 50,000 പൗണ്ട് മൂല്യം കണക്കാക്കുന്ന വസതിയുടെ അടുക്കള ‘ദ ഇന്‍റര്‍നാഷനല്‍ ഡിസൈന്‍ ആന്‍റ് ആര്‍ക്കിടെക്ചര്‍’ അവാര്‍ഡിനായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. വസതികളില്‍ എഴുപത്തഞ്ചു ശതമാനവും വിറ്റഴിഞ്ഞതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.