ദോഹ: ഫലസ്തീന്‍ ജനതക്ക് ഖത്തര്‍ നല്‍കുന്ന അതിരുകളില്ലാത്ത പിന്തുണക്ക് തുല്ല്യതയില്ളെന്ന് ഹമാസ് ഉപനേതാവും നിയമ സമിതിയുടെ അധ്യക്ഷനുമായ അഹ്മദ് ബദര്‍ വ്യക്തമാക്കി.
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഖത്തര്‍ ജനതയും നല്‍കുന്ന പിന്തുണയും സഹായവും ഫലസ്തീന്‍ ജനതക്ക് മറക്കാന്‍ കഴിയില്ളെന്ന് അദ്ദേഹം അറിയിച്ചു.
ഫലസ്തീന്‍ വിഷയത്തില്‍ ലോക രാജ്യങ്ങള്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് കരണം മറിഞ്ഞപ്പോഴെല്ലാം ഉറച്ച നിലപാട് സ്വീകരിച്ച ഖത്തറിന്‍്റെ സമീപനം ഏറെ അഭിനന്ദനാര്‍ഹമാണ്.
വലിയ വലിയ രാജ്യങ്ങള്‍ അവസരത്തിനനസുരിച്ച് തങ്ങളുടെ നിലപാടില്‍ മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഖത്തറിന്‍്റെ ഉറച്ച നിലപാട് ഏറെ ശ്രദ്ധേയമാകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ മുന്‍കൈ എടുത്ത് നിരവധി മാനുഷിക പദ്ധതികളാണ് ഇവിടെ നടപ്പിലാക്കി വരുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ, നഗര വികസന മേഖലകളില്‍ പ്രത്യേകമായി വിപുലമായ പദ്ധതികളാണ് ഖത്തറിന്‍െറ മേല്‍നോട്ടത്തില്‍ നടന്ന് വരുന്നത്.
കഴിഞ്ഞ മാസം 31 മില്യന്‍ ഡോളറാണ് അമീര്‍ ശൈഖ് തമീം ഗസ്സയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള ഇനത്തില്‍ നല്‍കി ലോകത്തിന് തന്നെ മാതൃകയായത്. ഗസ്സലിലെ 2800 ജീവനക്കാര്‍ക്ക് കഴിഞ്ഞ ദിവസം ശമ്പളം നല്‍കിയത് ഈ ഫണ്ടില്‍ നിന്നാണ്.
ഖത്തര്‍ ഭരണകൂടം എക്കാലത്തും നല്‍കിയ പിന്തുണ ഫലസ്തീന്‍ ജനതക് നല്‍കുന്ന ആവേശം ഏറെ വലുതാണെന്ന് പറഞ്ഞ അഹ്മദ് ബദര്‍ അറബ് ലോകത്തിന് മാത്രമല്ല ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.