ദോഹ: വിമാന യാത്രയ്ക്കിടെ ഹൃദയാഘാതംമുലം മരിച്ച ഇന്ത്യക്കാരന്‍്റെ മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമം തുടരുന്നു. ബന്ധപ്പെട്ട രേഖകള്‍ ശരിയാകാത്തതാണ് വൈകുന്നതിന് കാരണം. ആഗസ്ത് 15ന് ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഹൈദ്രാബാദ് സ്വദേശിയായ പ്രേം പ്രസാദ് തുമ്മല(75)യാണ് വിമാന യാത്രക്കിടയില്‍ മരിച്ചത്. പ്രേം പ്രസാദ് തുമ്മലയും ഭാര്യ അരുണയും വാഷിംഗ്ടണില്‍ നിന്നും ഹൈദ്രാബാദിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം നടന്നത്. ബന്ധുക്കളെ അമേരിക്കയില്‍ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു ദമ്പതികള്‍. ആഗസ്ത് 14നാണ് വാഷിംഗ്ടണ്‍ ഡള്ളസ് ഇന്‍്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇരുവരും ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ കയറിയത്. ആഗസ്ത് 15ന് പുലര്‍ച്ചെ അഞ്ചിന് ഹമദ് ഇന്‍്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാണ് ഇവര്‍ക്ക് ഹൈദരാബാദിലേക്ക് യാത്ര തുടരേണ്ടിയിരുന്നത്.
എന്നാല്‍, വിമാനം ഡള്ളസില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം പ്രേം പ്രസാദ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു.
മരണം സ്ഥിരീകരിച്ചതിനത്തെുടര്‍ന്ന് വിമാന ജീവനക്കാര്‍ മൃതദേഹം വിമാനത്തിന്‍്റെ പ്രത്യേക ഭാഗത്തേക്കു മാറ്റുകയും ഭാര്യയോട് സീറ്റില്‍ തന്നെ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഹമദ് വിമാനത്താവളത്തില്‍ നിന്നും അരുണക്ക് ബിസിനസ് ക്ളാസില്‍ ഇന്ത്യയിലേക്കുള്ള യാത്ര തുടരാനുള്ള സൗകര്യം വിമാന അധികൃതര്‍ ചെയ്ത് കൊടുത്തു. എന്നാല്‍ മൃതദേഹം ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നുവെന്ന് ദോഹ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര മന്ത്രാലയം ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അതിന്‍്റെ അടിസ്ഥാനത്തിലാണ് ഹമദില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ഇന്ത്യന്‍ എംബസി അസിസ്റ്റന്‍്റ് ലേബര്‍ ഓഫിസര്‍ സ്വരൂപ് സിങ് പറഞ്ഞു. അതിന് ശേഷം മാത്രമേ ഇന്ത്യന്‍ എംബസിക്ക് ഇടപെട്ട് ഡത്തെ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുമാകൂ എന്ന് അദ്ദേഹം വിശദീകരിച്ചു. കുടുംബം മന്ത്രാലയത്തില്‍ നിന്നുള്ള ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി കാത്തിരിക്കയാണെന്ന് ഖത്തര്‍ എയര്‍വെയ്സും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാന യാത്രക്കിടെ ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ അത്യപൂര്‍വമാണന്ന് ചൂണ്ടിക്കാട്ടപ്പെടുന്നതായും ദോഹന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ 2013ല്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ആഗോള തലത്തില്‍ ഒരു വര്‍ഷം 44,000 വിമാന അത്യാഹിത സംഭവങ്ങളാണുണ്ടാവുന്നത്. അഥവാ ഓരോ 604 വിമാന സര്‍വീസിലും ഒന്നുവീതം. ഇതില്‍ 30 ശതമാനവും പ്രഥമ ശുഷ്രൂഷ നടത്തിയാല്‍ അപകടമൊഴിവാകുകയാണ് പതിവ്. അസുഖം വരുന്ന യാത്രികര്‍ക്ക് വിമാനം ഇറങ്ങിയ ശേഷം തുടര്‍ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും. ഇത്തരം കേസുകളില്‍ 0.3 ശതമാനം മാത്രമാണ് മരണത്തില്‍ കലാശിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചു കഴിഞ്ഞാലുള്ള നടപടിക്രമങ്ങള്‍ക്ക് അയാട്ട പൊതു മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൃതദേഹം കവര്‍ ചെയ്യുകയും യാത്രക്കാരില്‍നിന്ന് അകന്ന് പ്രത്യേക സീറ്റിലേക്ക് മാറ്റുകയും ചെയ്യണമെന്നും നിര്‍ദേശമുണ്ട്. പ്രാദേശിക അധികൃതര്‍ എത്താതെ മൃതദേഹം വിമാനത്തില്‍ നിന്ന് ഇറക്കരുത്.
ഇക്കാര്യത്തില്‍ അയാട്ട ചട്ടങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ഖത്തര്‍ എയര്‍വേയ്സ് വക്താവ് അറിയിച്ചതായി ദോഹ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.