ദോഹ: ഖത്തര്‍ എയര്‍വെയ്സിന്‍െറ സമ്മര്‍ ഇന്‍േറണ്‍ഷിപ്പ് പരിപാടിയിലേക്ക് പുതിയ 60 സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കി. ഖത്തറിലെ വിവിധ സര്‍വകലാശാലകളിലായി പഠനം തുടരുന്ന വിദ്യാര്‍ഥികള്‍ ‘അല്‍ ദര്‍ബ് സ്വദേശിവത്കരണ പരിപാടി’യുടെ ഭാഗമായാണ് ഖത്തര്‍ എയര്‍വെയ്സിലത്തെിയത്. വ്യോമയാന മേഖലയിലെ തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവശ്യംവേണ്ട വിദഗ്ധ പരിശീലനമാണ് ഖത്തര്‍ എയര്‍വെയ്സിന്‍െറ ഇന്‍േറണ്‍ഷിപ്പ് പരിപാടിയിലൂടെ ഇവര്‍ക്ക് ലഭ്യമാവുക. ഈ വിദ്യാര്‍ഥികള്‍ ഖത്തറിലെ ഭാവി വ്യവസായ തലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും വ്യോമയാന വ്യവസായ മേഖലയിലെ ഇത്തരം പരിശീലനങ്ങളിലൂടെ ഇവര്‍ നേതൃനിരയിലേക്ക് ഉയര്‍ന്നുവരുമെന്നും ഖത്തര്‍ എയര്‍വെയ്സ് എച്ച്.ആര്‍. സീനിയര്‍ വൈസ് പ്രസിഡന്‍റ് നബീല വഖ്രി പറഞ്ഞു. ഒറിക്സ് റൊട്ടാന ഹോട്ടലിലായിരുന്നു ഇന്‍േറണ്‍ഷിപ്പ് പ്രവേശന പരിപാടിയുടെ ഉദ്ഘാടനം. മേഖലയിലെ വിവിധ വ്യവസായങ്ങളെക്കുറിച്ചും കമ്പനികളെക്കുറിച്ചും അറിവു ലഭിക്കാനും വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാനും നവീന ആശയങ്ങള്‍ക്ക് പ്രചോദനമാകാനുമായാണ് ഖത്തര്‍ എയര്‍വേയ്സ് അല്‍ ദര്‍ബ് സ്വദേശിവത്കരണ പരിപാടിയുടെ ഭാഗമായി സ്വദേശികളായ യുവതലമുറക്ക് അവസരങ്ങള്‍ നല്‍കിവരുന്നത്. ഭാവിയില്‍ തൊഴിലവസരങ്ങള്‍ കണ്ടത്തൊനും പ്രയോജനപ്പെടുത്താനും പരിശീലനം ഇവരെ സഹായിക്കും. നാലുദിവസം നീളുന്ന പരിശീലനമാണ് സമ്മര്‍ ഇന്‍േറണ്‍ഷിപ്പ് പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക. ബിസിനസ്സ്പരമായ ആശയവിനിമയം, ഉപചാര മര്യാദകള്‍, അവതരണ വൈദഗ്ധ്യം, തൊഴില്‍പരമായ പരിശീലനം എന്നിവയാണ് ഇന്‍േറണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഖത്തര്‍ എയര്‍വെയ്സ് ആസ്ഥാനത്തെ ക്യാപിറ്റല്‍ പ്രൊജക്ട്സ്, കൊമേഴ്സ്യല്‍, ഫിനാന്‍സ്, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, എച്ച്.ആര്‍, ഖത്തര്‍ എയര്‍വേയ്സ് ഹോളിഡെയ്സ്, ഖത്തര്‍ ഡ്യൂട്ടി ഫ്രീ, ടെക്നിക്കല്‍ ഡിവിഷന്‍, ഒറിക്സ് റൊട്ടാന എന്നീ വിഭാഗങ്ങളുടെ പ്രവര്‍ത്തനം ഇന്‍േറണ്‍ഷിപ്പിനത്തെിയ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനായി. പരിശീലനത്തിനത്തെിയ വിദ്യാര്‍ഥികള്‍ക്ക് അതത് യൂനിവേഴ്സിറ്റികളില്‍നിന്നും ‘ക്രെഡിറ്റ് മാര്‍ക്കു’കള്‍ നല്‍കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.