ദോഹ: ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകാന്‍ ശാരീരിക പ്രയാസം അനുഭവിക്കുന്നവരുടെ ചെലവില്‍ സാമ്പത്തിക പ്രയാസം കാരണം ഹജ്ജിന് പോകാന്‍ കഴിയാത്തവര്‍ക്ക് ഈ വര്‍ഷവും ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള അവസരം ഒരുക്കുന്നു. മരണപ്പെട്ടവര്‍, ശാരീരിക പ്രയാസം അനുഭവിക്കുന്നവര്‍, യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ തുടങ്ങി വിവിധ പ്രതിസന്ധികള്‍ കാരണം ഹജ്ജിന് പോകാന്‍ കഴിയാത്തവര്‍ക്ക് പകരമായി മറ്റൊരാള്‍ക്ക് ഹജ്ജിന് പേകാനുള്ള പദ്ധതിയാണ് കഴിഞ്ഞ നാല് വര്‍ഷമായി ഖത്തര്‍ ചാരിറ്റി ഒരുക്കുന്നത്. ഈ പദ്ധതി മുഖേനെ നിരവധി ആളുകള്‍ക്ക് ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ സാധിച്ചു. ഹാജിമാര്‍ക്കുള്ള മറ്റ് സൗകര്യങ്ങളും ഖത്തര്‍ ചാരിറ്റി ഒരുക്കി കൊടുക്കുമെന്ന് ചാരിറ്റി ഓപ്പറേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫൈസല്‍ റാഷിദ് അല്‍ഫുഹൈദ് അറിയിച്ചു. ഈ സംരംഭത്തിലേക്ക് താല്‍പര്യമുള്ളവര്‍ക്ക് സംഭാവനകള്‍ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പുറമെ ബലി പെരുന്നാളിനോടനുബന്ധിച്ച് ലോകത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ ബലി മാംസം നല്‍കുന്ന ഇത്തവണയും കൂടുതല്‍ ഊര്‍ജ്ജിതമായി നടത്താന്‍ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ വര്‍ഷം 32 രാജ്യങ്ങളിലായി 14 ദശലക്ഷം റിയാലാണ് ഈ മേഖലയില്‍ ഖത്തര്‍ ചാരിറ്റി ചെലവാക്കിയത്. ഖത്തറില്‍ മാത്രം 2500 ഉരുവിനെയാണ് വിതരണം ചെയ്തത്. 668 കുടുംബങ്ങളടക്കം 12000 ആളുകളില്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.