രാജ്യത്തെ അപകട വിവരങ്ങളുടെ ഡാറ്റാ ബാങ്ക് സ്ഥാപിക്കും

ദോഹ: രാജ്യത്ത് നടക്കുന്ന അപകടങ്ങളുടെ വിശദമായ വിവരങ്ങള്‍ അടങ്ങിയ ഡാറ്റാ ബാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചതായി മഹദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ആക്സിഡന്‍്റ് ആന്‍്റ് സര്‍ജറി വിഭാഗം മേധാവി ഡോ.ഹസന്‍ സൗദ് ആല്‍ഥാനി അറിയിച്ചു.
ആഭ്യന്തര മന്ത്രാലയവും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ദോഹക്ക് പുറമെ വക്റ, അല്‍ഖോര്‍, ദുഖാന്‍, റുമൈല ശാഖകളുമായി സഹകരിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. പുതിയ ഡാറ്റാ ബാങ്കില്‍ അപകടം സംഭവിച്ച സ്ഥലം, അപകടത്തിന്‍്റെ സ്വഭാവം.
(ഗുരുതരം, നിസ്സാരം), റോഡപകടമാണോ, മറ്റേതെങ്കിലും അപകടമാണോ, അപകടത്തില്‍ പരിക്കേറ്റ വ്യക്തിയുടെ വയസ്സ്, നാട്, ജോലി ചെയ്യുന്ന സ്ഥലം തുടങ്ങി മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തുമെന്ന് ഡോ. ഹസന്‍ അല്‍ഥാനി അറിയിച്ചു. ഹമദില്‍ 2007 മുതലുള്ള വിവരങ്ങള്‍ ഉണ്ടെങ്കിലും ഇത്ര വിശദമായ രീതിയില്‍ സംവിധാനം ഉണ്ടായിരുന്നില്ല.
പുതിയ സംവിധാനം നിലവില്‍ വന്നാല്‍ ഏത് സമയത്തും മുഴുവന്‍ വിവരങ്ങളും ലഭ്യമാകാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. അതിന് വേണ്ടി രൂപീകരിക്കുന്ന കമ്മിറ്റിയില്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഹമദ് ംെഡിക്കല്‍ കോര്‍പ്പറേഷന്‍, വിദഗ്ധ ഡോക്ടര്‍മാര്‍ അംഗങ്ങളായിരിക്കും. റോഡപകടങ്ങള്‍ അല്ലാതെ മരണപ്പെടുന്ന അപകടങ്ങള്‍ കൂടുതലും 40 വയസ്സിന് താഴെയുള്ള യുവാക്കളാണ്. ഹൃദയ സംബന്ധിയായ അസുഖമാണ് ഇതിന് കാരണമെന്നും അദ്ദേഹം അറിയിച്ചു.
കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ പൊതു സമൂഹത്തിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും ബോധവല്‍ക്കരണം നടത്താനും സാധിക്കുമെന്നും ഡോ.ഹസല്‍ ആല്‍ഥാനി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.