ദോഹ: രാജ്യത്ത് നിലവിലുള്ള വിദ്യാലയങ്ങളുടെ അപര്യാപ്തത കണക്കിലെടുത്ത് ഈ വര്‍ഷം 40ഓളം പുതിയ സ്കൂളുകള്‍ക്ക് അനുമതി നല്‍കിയതായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി പറഞ്ഞു. സ്കൂളുകളുടെ കുറവ് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും ഇത് പരിഹരിക്കാനായി ബ്രിട്ടനടക്കമുള്ള രാഷ്ട്രങ്ങളോട് ഖത്തറില്‍ സ്കൂളുകള്‍ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്തായി രാജ്യത്ത് ഒട്ടേറെ പുതിയ സ്കൂളുകള്‍ തുടങ്ങിയിട്ടുണ്ട്. ഈ വര്‍ഷം പുതിയ 40 എണ്ണത്തിനായുള്ള അനുമതി നല്‍കിയിട്ടുമുണ്ട്. ഖത്തര്‍ നാഷനല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അറബി ഭാഷയുടെ ശാക്തീകരണത്തിനായുള്ള ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഥാനി അറബിക് ഭാഷ അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്കിടയില്‍ അറബി ഭാഷയുടെ അഭിവൃദ്ധിക്കായി ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഥാനിയെയും അല്‍ ഫൈസല്‍ ഫൗണ്ടേഷനെയും അദ്ദേഹം അഭിനന്ദിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്ന പ്രസംഗം, കവിത പാരായാണം തുടങ്ങിയ മത്സരങ്ങള്‍ സ്കൂള്‍ കുട്ടികളില്‍ സ്വന്തം ഭാഷയോടുള്ള മമത വര്‍ധിപ്പിക്കാനും കുട്ടികളുടെ ഭാഷാ പ്രാവീണ്യം കൈവരിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുതുതലമുറയില്‍ -അറബിക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് എ.എല്‍.എഫ് ഫൗണ്ടേഷന്‍ ബോര്‍ഡ് ട്രസ്റ്റി ശൈഖ് മഹമ്മദ് ബിന്‍ ഫൈസല്‍ ആല്‍ഥാനി പറഞ്ഞു.
വിദേശികളുടെ അമിത സ്വാധീനം അറബി ഭാഷാ വികസനത്തെ ബാധിച്ചിട്ടില്ളേ എന്ന ചോദ്യത്തിന്, പുതിയ യുഗത്തില്‍ ഇത് തടുക്കാനാവില്ളെന്നും എന്നാല്‍, തങ്ങളെന്നും തനത് സംസ്കാരത്തിനും അറബി ഭാഷക്കുമാണ് പ്രാധാന്യം നല്‍കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. അറബി ഭാഷയിലെ വിവിധ മത്സരങ്ങളില്‍ രാജ്യത്തെ വിവിധ സ്കൂളുകളില്‍നിന്നായി വിജയികളായ 18ഓളം പേര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അമ്പതോളം മിഡില്‍-ഹൈസ്കൂളുകളില്‍നിന്നായി 160 പേര്‍ പങ്കെടുത്ത മത്സരങ്ങളില്‍നിന്നാണ് വിജയികളെ കണ്ടത്തെിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.