റീട്ടെയില്‍ ഒൗട്ട്ലെറ്റുകളില്‍ യൂനിറ്റ്  വിലനിര്‍ണയം നടപ്പാക്കണമെന്ന് മന്ത്രാലയം

ദോഹ: ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വില നിര്‍ണയത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി വലിയ റീട്ടെയില്‍ ഒൗട്ട്ലെറ്റുകളില്‍ യൂനിറ്റ് വില നിയന്ത്രണ സംവിധാനം നടപ്പാക്കണമെന്ന് വാണിജ്യ സാമ്പത്തിക മന്ത്രാലയം ഉത്തരവിട്ടു. പുതിയ ഉത്തരവോടെ ഉല്‍പന്നങ്ങളുടെ പ്രൈസ് ടാഗുകളില്‍ ഇനി മുതല്‍ യൂനിറ്റ് പ്രൈസ് കൂടി പ്രദര്‍ശിപ്പിക്കേണ്ടി വരും. ഉല്‍പന്നത്തിന്‍െറ സ്വഭാവമനുസരിച്ചായിരിക്കും യൂനിറ്റ് തീരുമാനിക്കുക. വസ്തു തൂക്കി അളക്കുന്നതാണെങ്കില്‍ ഒരു കിലോഗ്രാമോ 100 ഗ്രാമോ ഒരു യൂനിറ്റായി രേഖപ്പെടുത്തണം. ലിറ്റര്‍ പ്രകാരമുള്ളതാണെങ്കില്‍ ഒരു ലിറ്ററോ 100 മില്ലിലിറ്ററോ യൂനിറ്റായും നീളവും വീതിയുമനുസരിച്ചാണ് വസ്തു അളക്കുന്നതെങ്കില്‍ യൂണിറ്റായി മീറ്ററും നിശ്ചയിച്ചിരിക്കണം. പ്രതലത്തിന്‍െറ വിസ്തീര്‍ണമനുസരിച്ചാണ് വസ്തുവിന്‍െറ വില നിശ്ചയിക്കുന്നതും അളവെടുക്കുന്നതുമെങ്കില്‍ ചതുരശ്ര മീറ്റര്‍ യൂനിറ്റായും നിശ്ചയിച്ച് രേഖപ്പെടുത്തി വെക്കണം. 
വിപണിയിലെ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന്‍െറയും വിവിധ ഭാരത്തിലും അളവിലും വലുപ്പത്തിലുമുള്ള ഉല്‍പന്നത്തിന്‍െറ വില താരതമ്യം ചെയ്യുന്നതിനുള്ള ഉപഭോക്താവിന്‍െറ അവകാശം സംരക്ഷിക്കുന്നതിന്‍െറയും ഭാഗമായാണ് വാണിജ്യ മന്ത്രാലയത്തിന്‍െറ ഉത്തരവ്. റീട്ടെയില്‍ ഒൗട്ട്ലെറ്റുകളില്‍ ഇതുപ്രകാരം നിലവിലെ പ്രൈസ് ടാഗുകളില്‍ യൂനിറ്റ് വിലയും യഥാര്‍ഥ വിലയും ഉല്‍പന്നത്തിന്‍െറ പേരും അളവും ഒരുമിച്ച് വ്യക്തമാക്കണം. വില്‍ക്കപ്പെടുന്ന വിലയുടെ പശ്ചാത്തലം മഞ്ഞ നിറത്തിലും യൂനിറ്റ് വില രേഖപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലം വെള്ള നിറത്തിലും ആയിരിക്കണം. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനാണിത്. നിലവിലെ സംവിധാനം ഒഴിവാക്കി മുഴുവന്‍ റീട്ടെയില്‍ ഒൗട്ട്ലെറ്റുകളും പുതിയ യൂനിറ്റ് വില നിയന്ത്രണ സംവിധാനം അനുസരിക്കേണ്ടി വരും. ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ക്കും, ഉല്‍പന്നത്തിന്‍െറ യൂനിറ്റ് വിലയും മൊത്തവിലയും ഒന്നല്ളെങ്കില്‍ ഒൗട്ട്ലെറ്റുകളിലെ ഡിസ്കൗണ്ട്, പ്രമോഷനല്‍ കാമ്പയിനുകള്‍ക്കും ഇത് നടപ്പാക്കണം. എന്നാല്‍ താരതമ്യം ചെയ്യുന്നതിലൂടെ വലിയ ഗുണമൊന്നും ഇല്ളെങ്കില്‍ വില യൂനിറ്റില്‍ നിശ്ചയിക്കുന്നതില്‍ നിന്ന് മൊത്തവില്‍പനക്കാരെയും റീട്ടെയില്‍ ഒൗട്ട്ലെറ്റുകളെയും ഒഴിവാക്കിയേക്കും. പുതിയ ഉത്തരവ് വിജയകരമാക്കുന്നതിന് റീട്ടെയില്‍ ഒൗട്ട്ലെറ്റുകളുടെ സഹകരണവും ഉപഭോക്താക്കളുടെ അവബോധവും വളര്‍ത്തുന്നതിന് മന്ത്രാലയം മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.