പുതിയ അധ്യയനവര്‍ഷം നഴ്സറികളടക്കം  23 പുതിയ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍

ദോഹ: 2016-2017 അധ്യയന വര്‍ഷം ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളും നഴ്സറികളുമടക്കം 23 പുതിയ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ദോഹക്കകത്തും പുറത്തതുമായി പ്രൈമറി, സെകണ്ടറി തലങ്ങളില്‍ ഒരു ബില്യന്‍ 246 മില്യന്‍ റിയാല്‍ ചെലവഴിച്ചാണ് സ്കൂളുകള്‍ സ്ഥാപിക്കുന്നത്.
 ദോഹയുടെ പരിധിക്കുള്ളില്‍ 17പ്രദേശങ്ങളിലാണ് സ്കൂളുകളും നഴ്സറികളും സ്ഥാപിക്കുന്നത്. 25 ക്ളാസുകളിലായി ഓരോ സ്കൂളുകളിലും 650 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. 
അശ്ഗാല്‍ പണികഴിപ്പിച്ച 17 സ്കൂളുകളും ആറ് നഴ്സറികളും ജൂണ്‍ അവസാനത്തോടെ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും. ഇതിന്‍െറ ഒൗദ്യോഗിക ഉദ്ഘാടന ചടങ്ങുകളും മറ്റും അടുത്ത അധ്യായന വര്‍ഷം നടക്കും. അഡ്മിന്‍ ബില്‍ഡിങ്, ആര്‍ട്ട് ഹാള്‍, കമ്പ്യൂട്ടര്‍ പഠനത്തിനായി രണ്ട് ഹാള്‍, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ തുടങ്ങിയവ അടങ്ങുന്നതായിരിക്കും സ്കൂളുകള്‍. കൂടാതെ അനുബന്ധ കെട്ടിടങ്ങളും വിശാലമായ പാര്‍ക്കിങും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. ഓരോ നഴ്സറിയിലും 12 ക്ളാസുകളിലായി 240 കുട്ടികള്‍ക്ക് വിദ്യ പകരാം. വിവിധ കളി സ്ഥലങ്ങളും സംഗീത ക്ളാസ് റൂമുകളും ലാംഗ്വേജ്, കമ്പ്യൂട്ടര്‍ പഠന കേന്ദ്രങ്ങളും ഉണ്ടാവും.
റയ്യാന്‍ പ്രവിശ്യയിലും വജ്ബയിലും ഓരോ സ്കൂളുകളും കഅ്ബാനില്‍ രണ്ടും കരാനയിലും ദഖീറയിലും ഓരോന്ന് വീതം സ്കൂളുകളുകള്‍ അടുത്ത അധ്യായന വര്‍ഷത്തില്‍ അശ്ഗാലില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും. വൈകല്യമുള്ളവരെ കൂടി പരിഗണിച്ചാണ് കെട്ടിടങ്ങളുടെ നിര്‍മാണവും ഘടനയും രൂപകല്‍പന ചെയ്തിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.