ക്ളോക്കുണ്ടാക്കി ഹീറോ ആയ അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു

ദോഹ: സ്വന്തമായി ക്ളോക്ക് നിര്‍മിച്ച് ആദ്യം വില്ലനും പിന്നെ ഹീറോയുമായ അമേരിക്കയിലെ ടെക്സാസിലെ സ്കൂള്‍ വിദ്യാര്‍ഥി അഹമ്മദ് മുഹമ്മദ് ഖത്തറിലത്തെുന്നു. ഖത്തര്‍ ഫൗണ്ടേഷനാണ് അഹമ്മദ് മുഹമ്മദിനെ രാജ്യത്തേക്ക് ക്ഷണിച്ചത്. വീട്ടില്‍ നിന്ന് സ്വന്തമായി ക്ളോക്കുണ്ടാക്കിയ അമേരിക്കന്‍ വിദ്യാര്‍ഥിയെ ബോംബാണെന്ന് തെറ്റിദ്ധരിച്ച് അധ്യാപകര്‍ പോലീസിലേല്‍പ്പിച്ചത് ഏറെ വിവാദമായിരുന്നു. അറസ്റ്റ് വാര്‍ത്ത പുറത്തുവന്നതോടെ പ്രസിഡന്‍റ് ബറാക് ഒബാമ, ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഹിലാരി ക്ളിന്‍റണ്‍ നിരവധി പ്രമുഖരും നാസയും അഹമ്മദിന് പിന്തുണയുമായി രംഗത്തത്തെിയിരുന്നു. ആഗോളതലത്തില്‍ ഇത് വലിയ ചര്‍ച്ചയായി. 
ഖത്തര്‍ ഫൗണ്ടേഷന്‍െറ ക്ഷണം സ്വീകരിച്ചതായി അഹമ്മദിന്‍െറ പിതാവ് മുഹമ്മദ് എല്‍ഹസ്സന്‍ മുഹമ്മദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ‘ദി ഡാല്ലസ് മോണിങ് ന്യൂസാ’ണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എജുക്കേഷന്‍ സിറ്റി സന്ദര്‍ശിക്കുന്നതിനാണ് ക്ഷണിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ഫൗണ്ടേഷനും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അടുത്ത മാസം പിതാവിനൊപ്പം ദോഹയിലത്തെുന്ന അഹമ്മദ് മുഹമ്മദ് എജുക്കേഷന്‍ സിറ്റിയില്‍ ഖത്തര്‍ അകാദമി, ടെക്സാസ് എ ആന്‍റ് എം യൂനിവേഴ്സിറ്റി, കാര്‍നീജ് മെലന്‍ യൂനിവേഴ്സിറ്റി, ഖത്തര്‍ സയന്‍സ് ആന്‍റ് ടെക്നോളജി പാര്‍ക്ക് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ഖത്തര്‍ ഫൗണ്ടേഷന്‍ ഉന്നത ഉദ്യോഗസ്ഥര്‍, ഫാക്കല്‍റ്റി, വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലത്തെിയ തുര്‍ക്കി പ്രധാനമന്ത്രി അഹ്മെറ്റ് ദവുതോഗ്ളു, ജോര്‍ദാനിലെ റാനിയ രാജ്ഞി എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ അഹമ്മദ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 
14കാരനായ അഹമ്മദ് മുഹമ്മദ് വീട്ടിലുണ്ടാക്കിയ ക്ളോക്ക് സ്കൂളില്‍ കൊണ്ടുവന്നതാണ് പ്രശ്നമായത്. ടീച്ചറെ കാണിക്കാന്‍ വേണ്ടിയായിരുന്നു സ്കൂളില്‍ കൊണ്ടുവന്നത്. എന്നാല്‍ ക്ളോക്ക് കണ്ട് ബോംബാണെന്ന് തെറ്റിദ്ധരിച്ച് സ്കൂള്‍ അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. താന്‍ സ്വന്തമായി ഉണ്ടാക്കിയ ക്ളോക്കാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധ്യാപകരോ അമേരിക്കന്‍ പൊലീസോ ചെവിക്കൊണ്ടില്ല. കുട്ടിയെ വിലങ്ങണിയിച്ച് നിര്‍ത്തിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലായി. ഇതേതുടര്‍ന്ന് അഹമ്മദ് മുഹമ്മദിന് ലോകത്തിന്‍െറ നാനാഭാഗത്ത് നിന്നും പിന്തുണ അറിയിച്ച് നിരവധി പേര്‍ എത്തുകയായിരുന്നു. 
ഡാല്ലസിലെ മാക് അര്‍തര്‍ ഹൈസ്കൂളിലെ തന്‍െറ മക്കളുടെ പഠനം അവസാനിപ്പിച്ചതായി അഹമ്മദ് മുഹമ്മദിന്‍െറ പിതാവ് അറിയിച്ചു. ഇനി മക്കളെ എവിടെ ചേര്‍ക്കണമെന്ന കാര്യം ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും നിരവധി സ്കൂളുകള്‍ പ്രവേശനം നല്‍കാമെന്ന് പറഞ്ഞ് മുമ്പോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.