ദോഹ: വിവിധ പ്രവാസി സമൂഹങ്ങള്‍ക്കായി ആഭ്യന്തരമന്ത്രാലയം സംഘടിപ്പിച്ച പെരുന്നാള്‍ ആഘോഷ പരിപാടികളില്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് ഇന്ത്യ, ശ്രീലങ്കന്‍, അല്‍ഖോര്‍, റാസ് ലഫാന്‍, നേപ്പാളീസ് കമ്യൂണിറ്റുകളുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ആദ്യദിവസം എം.ഇ.എസ് സ്കൂള്‍, ശ്രീലങ്കന്‍ സ്കൂള്‍, ബര്‍വ വര്‍ക്കേഴ്സ് സ്പോര്‍ട്സ് കോംപ്ളക്സ്, അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നടന്ന പരിപാടികളില്‍ 13,000ലധികം പേര്‍ പങ്കെടുത്തു. രണ്ടാം ദിവസം നടന്ന പരിപാടികളില്‍ 17,000 പേര്‍ പങ്കെടുത്തു. വക്റ സ്പോര്‍ട്സ് ക്ളബില്‍ നടന്ന പരിപാടികളില്‍ പാകിസ്താന്‍, ഇന്ത്യന്‍ കമ്യൂണിറ്റികളില്‍ നിന്നായി 5000ത്തോളം പേര്‍ പങ്കെടുത്തു. അല്‍ ഖോറില്‍ 12000ത്തോളം വരുന്ന വന്‍ജനാവലിയാണത്തെിയത്.
ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍സ് ഡിപാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്്ദുല്ല ഖലീഫ അല്‍മുഫ്്ത, കമ്യൂണിറ്റി പൊലിസിങ് ഡിപാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ അഹ്്മദ് സായിദ് അല്‍മുഹന്നദി, അസിസ്റ്റന്‍റ് ഡയറക്ടര്‍ കേണല്‍ സുല്‍ത്താന്‍ മുഹമ്മദ് അല്‍ കഅബി എന്നിവര്‍ പരിപാടികളില്‍ സംബന്ധിച്ചു. ആദ്യദിവസം അല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ബര്‍വ വര്‍ക്കേഴ്സ് റിക്രിയേഷന്‍ കോംപ്ളക്സില്‍ നടന്ന പരിപാടിയില്‍ അല്‍ഖോര്‍, റാസ് ലഫാന്‍ നിവാസികളും നേപ്പാളി പ്രവാസി സമൂഹവും പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണി മുതല്‍ 10 മണിവരെയായിരുന്നു പരിപാടികള്‍. എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ ഇന്ത്യന്‍ കമ്യൂണിറ്റിക്ക് വേണ്ടിയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഇവിടെ പരിപാടികള്‍ ആസ്വദിക്കാന്‍ ഒട്ടേറെ മലയാളി കുടുംബങ്ങളത്തെി. ബംഗ്ളാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും മറ്റ് ഏഷ്യന്‍, അറബ് രാജ്യങ്ങളില്‍നിന്നുമായി 7000ലധികം പേരാണ് ഇവിടെയത്തെിയത്. എം.ഇ.എസ് സ്കൂളിലെ ഓപണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഘോഷങ്ങളിലേക്ക് കുടുംബമായാണ് ഏറെപേരുമത്തെിയത്. പാട്ടും നൃത്തവും ഉള്‍പ്പെടെ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം പ്രകടമാക്കുന്ന പരിപാടികളാണ് ഇവിടെ അരങ്ങേറിയത്. സ്കൂള്‍ വിദ്യാര്‍ഥികളും വിവിധ പ്രവാസി സംഘടനകളും കലാപ്രകടനം കാഴ്ച വച്ചു. 4000ലധികം പേരാണ് ഇവിടെയത്തെിയത്. ഹിന്ദി, ഇംഗ്ളീഷ്, അറബിക്, മലയാളം, പഞ്ചാബി, ഉര്‍ദു ഗാനങ്ങളും വ്യത്യസ്തമാര്‍ന്ന നൃത്തപരിപാടികളും നടന്നു. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ്, ഖത്തര്‍ പെട്രോളിയം, ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ്, ട്രാന്‍സെന്‍ഡ് കമ്പനി, അല്‍ ഏബിള്‍ എന്നിവര്‍ സ്പോണ്‍സര്‍ ചെയ്ത നൂറിലധികം സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ വിതരണം ചെയ്തു. എം.ഇ.എസ്. ഇന്ത്യന്‍ സ്കൂള്‍ കള്‍ച്ചറല്‍ ഡയറക്ടര്‍ സലീം മാഹി, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വൈസ് പ്രസിഡന്‍റ് സീനു പിള്ള എന്നിവര്‍ സംസാരിച്ചു. ഇരുവര്‍ക്കും ബ്രിഗേഡിയര്‍ അല്‍ മുഫ്ത ഉപഹാരം സമ്മാനിച്ചു. സ്റ്റാഫോര്‍ഡ് ശ്രീലങ്കന്‍ സ്കൂളിലാണ് ശ്രീലങ്കന്‍ പ്രവാസികള്‍ക്ക് വേണ്ടി ആഘോഷം സംഘടിപ്പിച്ചത്.
ഇവിടെ 2000ലധികം പേര്‍ പങ്കെടുത്തു. പാക് പ്രവാസി സമൂഹത്തിന് വേണ്ടി വക്റ സ്പോര്‍ട്സ് ക്ളബിലെ ഇന്‍ഡോര്‍ ഫുട്ബാള്‍ സ്റ്റേഡിയത്തില്‍ പരിപാടി നടന്നു. ദുബൈയില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാര്‍ ഇതില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.