ദോഹ: കുറഞ്ഞ സമയത്തിനുള്ളില്‍ അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയാണ് ശഹാനിയ ഏരിയയിലെ ദുഖാന്‍ റോഡിലുണ്ടായ പ്രളയത്തിനും വെള്ളക്കെട്ടിനും കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അശ്ഗാല്‍ അറിയിച്ചു. റോഡിലെ നിലവിലുള്ള അഴുക്കുചാല്‍ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതിലധികമായിരുന്നു മഴവെള്ളത്തിന്‍െറ തോത്. 2008ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ദുഖാന്‍ റോഡിലെ ഇത്തരം സംവിധാനം അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിര്‍മിച്ചതാണ്. എന്നാല്‍, അഴുക്കുചാലിന്‍െറ വെള്ളംവാര്‍ക്കാനുള്ള ശേഷിയിലുമപ്പുറം മഴവെള്ള ലഭ്യത കൂടിയതാണ് മഴവെള്ളം പരന്നൊഴുകാന്‍ കാരണമായത്. എന്നാല്‍, അടിയന്തര ഘട്ടങ്ങളില്‍ നടപ്പാക്കാറുള്ള ഇതര സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉടനെ വെള്ളക്കെട്ട് നിയന്ത്രണ വിധേയമാക്കിയതായും അവര്‍ പറഞ്ഞു. മഴക്കു തൊട്ടുമുമ്പുള്ള ആഴ്ചയില്‍ തന്നെ അല്‍ ശഹാനിയ റോഡിലെ അഴുക്കുചാല്‍ ശൃംഖലകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള അഴുക്കുചാലുകളും ഇതുപോലെ മഴക്ക് മുമ്പുതന്നെ തവണകളായുള്ള പ്രത്യേക പരിശോധനയിലൂടെ അശ്ഗാല്‍ പരിശോധിക്കാറുണ്ടെന്ന് പ്രസ്താവനയില്‍ പറഞ്ഞു. അടിയന്തരഘട്ടത്തില്‍ ആവശ്യമായ സഹകരണം നല്‍കിയതിനും തടസ്സങ്ങള്‍ ഒഴിവാക്കിയതിനും ആഭ്യന്തര മന്ത്രാലയം (എം.ഒ.ഐ), മുനിസിപ്പല്‍ നഗരാസൂത്രണ മന്ത്രാലയം (എം.എം.യു.പി) എന്നിവയോട് അശ്ഗാല്‍ പ്രത്യേകം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.