ദോഹ: സ്വകാര്യ വിദ്യാലയങ്ങളിലെ നല്ളൊരുഭാഗം വിദ്യാര്‍ഥികളും വിദ്യാലയങ്ങളിലേക്കുള്ള പോക്കുവരവിനായി സ്വന്തം വാഹനങ്ങളെ ആശ്രയിക്കുന്നതാണ് രാജ്യത്തെ ഗതാഗത തടസങ്ങള്‍ക്കും അപകടങ്ങള്‍ക്കുമുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ഇതേക്കുറിച്ച് പഠനം നടത്തിയ ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ സെന്‍റര്‍ ഫോര്‍ ട്രാഫിക് സേഫ്റ്റി സ്റ്റഡീസ് വ്യക്തമാക്കി. സ്കൂള്‍ ബസുകളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളേക്കാള്‍ കൂടുതല്‍ പേരാണ് കാറുകളിലത്തെുന്നത്. സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കൂടുതലും ഇന്‍ഡിപെന്‍ഡന്‍റ് സ്കൂള്‍ വിദ്യാര്‍ഥികളാണ്. ഈ സ്കൂളുകളിലെ കുട്ടികളിലും 36 ശതമാനം കുറവാണ് സ്വകാര്യ സ്കൂളുകളില്‍ സ്കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നത്. ഇരു വിഭാഗം സ്കൂളുകളിലെയും മൊത്തം കുട്ടികളുടെ കണക്കെടുത്താല്‍ സ്വകാര്യ സ്കൂളുകളില്‍ അധികപേരും ആശ്രയിക്കുന്നത് സ്വകാര്യവാഹനങ്ങളെതന്നെയാണെന്ന് ചുരുക്കം. രാവിലെ ഏഴ് മണി മുതല്‍ ഒമ്പത് വരെയുള്ള സമയങ്ങളിലാണ് വാഹനത്തിരക്ക് ഏറ്റവും കൂടുതലുള്ളത്. ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകില്‍ 102,352 കുട്ടികളെ കൊണ്ടുവിടാനും തിരിച്ചത്തെിക്കാനുമായി 49,000 ട്രിപ്പുകളാണ് ഒരു ദിവസം വാഹനങ്ങള്‍ക്ക് ആവശ്യമായി വരുന്നത്. സ്വകാര്യ സ്കൂളില്‍ ഇതേ കുട്ടികള്‍ക്കായി 99,000ഓളം ട്രിപ്പുകള്‍ വേണ്ടി വരുന്നുണ്ട്. പെണ്‍കുട്ടികളാണ് സ്വകാര്യ വാഹനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്നതെന്ന് പഠനത്തില്‍ വ്യക്തമായി. ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലെ സെക്കന്‍ഡറി വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാണ് രാവിലെ ഏറ്റവുമധികം ട്രിപ്പുകള്‍ വേണ്ടിവരുന്നത്. ഇത് 100 കുട്ടികള്‍ക്കായി 79 ട്രിപ്പുകള്‍ എന്ന തോതിലാണ്. പ്രാഥമിക വിദ്യാലയങ്ങളിലേയും മിഡില്‍ സ്കൂളുകളിലെയും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രാവിലെ 100ന് 43 എന്ന തോതില്‍ ട്രിപ്പുകളുണ്ട്. സ്വകാര്യ സ്കൂളുകളില്‍ ശരാശരി 100 കുട്ടികള്‍ക്ക് 62 എന്ന തോതില്‍ എല്ലാ വിഭാഗങ്ങള്‍ക്കും ട്രിപ്പുകള്‍ നടത്തുന്നുണ്ട്. ഉച്ച സമയത്ത് ട്രാഫിക് കൂടുതലുള്ള സമയം 12 മുതല്‍ രണ്ട് മണി വരെയാണ്. ഇതില്‍ 30,000 ട്രിപ്പുകള്‍ ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുമ്പോള്‍ സ്വകാര്യ സ്കൂളുകളിലേക്കായി 49,000 ട്രിപ്പുകള്‍ നടത്തുന്നുണ്ട്. രാവിലെയും ഉച്ചക്കുമായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സിലിന്‍െറ 1860-ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിനു പുറമെ വിവിധ സ്കൂള്‍ ആവശ്യങ്ങള്‍ക്കായി ഇവരുടെ 45 ബസുകളും ഓടുന്നു. ഇന്‍ഡിപെന്‍ഡന്‍റ് സ്കൂളുകള്‍ക്കും സ്വകാര്യ സ്കൂളുകള്‍ക്കുമായി രാവിലെ 150,000 ട്രിപ്പുകളും ഉച്ചക്ക് 80,000 ട്രിപ്പുകളും ദിവസവും നടത്തുന്നു. ഖത്തര്‍ യൂനിവേഴ്സിറ്റിയിലേക്ക് മാത്രമായി 6000ഓളം ട്രിപ്പുകള്‍ രാവിലെയും ഉച്ചക്ക് 4200 ട്രിപ്പുകളുമുണ്ട്. പുതുതായി തുറന്ന സ്കൂളുകളുടെ വാഹനങ്ങള്‍ ഗതാഗത തിരക്കില്‍ എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്ന് പഠിക്കേണ്ടതുണ്ട്.
അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത് അധ്യയന സീസണുകളിലാണ്. കൂടുതല്‍ പേര്‍ സ്കൂള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ ഗതാഗത തിരക്കിന് ശമനമുണ്ടാകുമെന്നും അപകടങ്ങള്‍ കുറക്കാനാകുമെന്നും ദോഹയിലെ റോഡ് യാത്രക്കാര്‍ക്കായി ഒരു കൈപുസ്തകം തയാറാക്കുന്നുണ്ടെന്നും സെന്‍ററിന്‍െറ തലവനായ ഡോ. ഖലീഫ അല്‍ ഖലീഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.