25 വര്‍ഷത്തിന് ശേഷം ഖത്തര്‍ ഇറാഖില്‍ എംബസി തുറന്നു

ദോഹ: നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഖത്തര്‍ ഇറാഖിലെ എംബസി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഇറക്കിയ ഉത്തരവില്‍ ഖത്തര്‍ സ്ഥാനപതി കാര്യാലയത്തിന്‍െറ അംബാസഡറായി സായിദ് അല്‍ ഖയാറീനെ നിയമിക്കുന്നതായി അല്‍ ജസീറ വെബ്സൈറ്റില്‍ അറിയിച്ചു. 
ഗള്‍ഫ് നാടുകളും ഇറാഖും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ലഘൂകരിക്കാന്‍ ഇത് സഹായിക്കും. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയായി ചുമതലയേറ്റ ഹൈദര്‍ അബാദിക്ക് ഇറാഖിലെ സുന്നി-ശിയാ ഭൂരിപക്ഷങ്ങള്‍ തമ്മിലെ സംഘട്ടനങ്ങള്‍ ഒരു പരിധിവരെ അമര്‍ച്ച ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇറാഖിലും സിറിയന്‍ അതിര്‍ത്തികളിലുമുള്ള ഐ.എസ് തീവ്രവാദികള്‍ക്കെതിരെയുള്ള മുന്നേറ്റത്തിന് കരുത്തുപകരാനും മേഖലയിലെ സഹകരണങ്ങള്‍ മെച്ചപ്പെടുത്താനും സ്ഥാനപതി നിയമനം സഹായിക്കുമെന്നാണ് കരുതുന്നത്. 
സൗദി അറേബ്യയും തങ്ങളുടെ സ്ഥാനപതി കാര്യാലയം ഈ വര്‍ഷം തന്നെ തുറക്കാന്‍ ആഗ്രഹിക്കുന്നതായും ഹൈദര്‍ അബാദിയെ സൗദിയിലേക്ക് ക്ഷണിച്ചതായും വാര്‍ത്തക
ളുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.