ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ളബിലെ സുഹൈം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഐ.പി.സി അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഫൈനലില്‍ ഖത്തറിന്‍െറ പ്രതീക്ഷയായിരുന്ന മുഹമ്മദ് അല്‍ കുബൈസിക്ക് തോല്‍വി. ഇന്നലെ നടന്ന ് 100 മീറ്ററില്‍ ടി34 വിഭാഗത്തിലാണ് ഒരു രാജ്യത്തിന്‍െറ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങിയ അല്‍ കുബൈസി പ്രതീക്ഷക്കൊത്തുയരാതെ പോയത്. ആദ്യമായി ലോക പാരലിമ്പിക് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കുബൈസി ഫൈനലിലത്തെിയതോടെ തന്‍െറ കരിയറിലെ സുവര്‍ണനേട്ടമായാണ് ഫൈനല്‍ പ്രവേശനത്തെ കണ്ടിരുന്നത്. ഫൈനലില്‍ ടുണീഷ്യയുടെ വലീദ് കതീലക്കാണ് സ്വര്‍ണം. 15.75 സെകന്‍റിലാണ് കതീല ഓടിയത്തെിയത്. തന്‍െറ മൂന്നാമത്തെ സ്വര്‍ണമാണ് ഇതിലൂടെ കതീല നേടിയെടുത്തിരിക്കുന്നത.് 2013ല്‍ നാല് സ്വര്‍ണം നേടി അപൂര്‍വ നേട്ടം കൈവരിച്ച താരമായിരുന്നു വലീദ് കതീല. ബ്രസീലിന്‍െറ ജെറൂസ സാന്‍േറാസ് വെള്ളിയും ജൂലിയ സാന്‍േറാസ് വെങ്കലവും നേടി.
വളരെ വൈകി പാരലിമ്പിക് മേഖലയിലേക്ക് കാലെടുത്തു വെച്ച അല്‍ കുബൈസി, 2014ലെ ഏഷ്യന്‍ പാരലിമ്പിക്സില്‍ ആദ്യ മെഡല്‍ നേടിയിരുന്നു. അതേസമയം, വലീദ് കതീലക്കും ചൈനയുടെ ക്യുകിന്‍ ലിയുവിനും പിന്നാലെ ക്യൂബന്‍ സ്പ്രിന്‍ററായ ഒമാറ ഡുറാന്‍ഡും ഹാട്രിക് സ്വര്‍ണ നേട്ടത്തിലേക്ക് ഓടിയത്തെി. 100 മീറ്ററില്‍ ടി12 വിഭാഗത്തില്‍ 11.48 സെകന്‍ഡില്‍ ഒന്നാമതത്തെിയാണ് തന്‍െറ മൂന്നാമത് സ്വര്‍ണം കരസ്ഥമാക്കിയത്. 200, 400 മീറ്ററുകളിലാണ് ഈ 23കാരി മുമ്പ് സ്വര്‍ണം നേടിയിരുന്നത്. തന്‍െറ 24ാമത്തെ പിറന്നാള്‍ ദിവസമാണ് ചൈനയുടെ ക്യുകിന്‍ലിയു ഹാട്രിക് സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. 100 മീറ്ററില്‍ ടി11 വിഭാഗത്തിലാണ് ലിയു മൂന്നാം സ്വര്‍ണം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.