പാരലിമ്പിക്സ് ചാമ്പ്യന്‍ഷിപ്പിന് തിരിതെളിഞ്ഞു

ദോഹ: ചരിത്രത്തിലാദ്യമായി മിഡില്‍ ഈസ്റ്റില്‍ വിരുന്നുവന്ന ലോക പാരലിമ്പിക്സ് ചാമ്പ്യന്‍ഷിപ്പിന് ദോഹയില്‍ വര്‍ണാഭമായ തുടക്കം. ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ഥാനി ചാമ്പ്യന്‍ഷിപ്പിന്‍െറ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. അന്താരാഷ്ട്ര പാരലിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ ഫിലിപ് ക്രാവനോ പരിപാടിയില്‍ സംബന്ധിച്ചു. ഏറ്റവും മികച്ച രൂപത്തില്‍ ഈ മഹത്തായ ചാമ്പ്യന്‍ഷിപ്പ് ലോകത്തിന് മുന്നില്‍ സമര്‍പ്പിക്കാന്‍ ഖത്തറിന് സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഖത്തറിന്‍െറ മഹത്തായ നേതൃത്വമാണ് ഇതിന് പിന്നിലെന്നും വ്യക്തമാക്കി. 
ഈ ചാമ്പ്യന്‍ഷിപ്പിന് പൂര്‍ണപിന്തുണ നല്‍കിയ ഖത്തര്‍ ഒളിംപിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുവാന്‍ ബിന്‍ ഹമദ് ആല്‍ഥാനിക്ക് പാരലിമ്പിക് കമ്മിറ്റി ചെയര്‍മാന്‍ നന്ദി അറിയിച്ചു. വര്‍ണാഭമായ ചടങ്ങില്‍, പ്രത്യേക പരിഗണനയര്‍ഹിക്കുന്ന നിരവധി കായികതാരങ്ങള്‍ തങ്ങളുടെ പ്രകടനത്തിലൂടെ കാണികളുടെ മനം കവര്‍ന്നു. കുഞ്ഞു അത്ലറ്റായ ഗാനിം അല്‍ മുഫ്തയുടെ ആശംസയും ചടങ്ങിന് മികവേകി. ഇരുകാലുകളുമില്ലാതെ അന്തരീക്ഷത്തില്‍ തൂങ്ങിയാടിയ അമേരിക്കന്‍ കലാകാരി കാണികളുടെ നിറഞ്ഞ കയ്യടിയാണ് വാങ്ങിക്കൂട്ടിയത്. ഖത്തറിന്‍െറ ചരിത്രത്തെ രേഖപ്പെടുത്തി പ്രത്യേക സംഗീത കലാപരിപാടിയും കതാറ ഓപണ്‍ തീയറ്ററിലെ ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. കതാറ ആകാശം മുഴുക്കെ വര്‍ണം വാരിയെറിഞ്ഞ കരിമരുന്ന് പ്രയോഗവും ഉദ്ഘാടന ദിവസത്തിന് കൊഴുപ്പേകി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.