മോശം കാലാവസ്ഥ: ഫത്ഹുല്‍ ഖൈര്‍ ഇന്ത്യയിലത്തൊന്‍ വൈകും

ദോഹ: ഖത്തറിന്‍െറ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യയിലേക്ക് തിരിച്ച ഫത്ഹുല്‍ഖൈര്‍ 2 പായ്കപ്പല്‍ ദൗത്യം ഇന്ത്യയിലത്തൊന്‍ വൈകും. മോശം കാലാവസ്ഥ രൂപപ്പെട്ടതിനാലാണ് ഫത്ഹുല്‍ഖൈര്‍ എത്താന്‍ വൈകുന്നത്. കതാറ ബീച്ചില്‍ നിന്ന് പുറപ്പെട്ട ഫത്ഹുല്‍ ഖൈര്‍ പായ്കപ്പലിന് ഒമാന്‍ തുറമുഖമായ സൂറില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ശനിയാഴ്ചയാണ് സൂറിലത്തെിയ നൗക ഇന്നലെ മുംബൈയിലേക്ക് യാത്ര തിരിച്ചു. ഒമാന്‍ തുറമുഖ നഗരത്തില്‍ കുട്ടികളടങ്ങുന്ന സംഘം ഫത്ഹുല്‍ ഖൈര്‍ 2 പായ്കപ്പല്‍ സന്ദര്‍ശിച്ചു. പായ്കപ്പലിനെറ വരവിനോടനുബന്ധിച്ച് സൂര്‍ നിവാസികള്‍ സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. ശൈഖ് അലി ബിന്‍ മുഹമ്മദ് അല്‍ ഹശാര്‍ മജ്ലിസിലാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത്. 
ഇന്ത്യയിലേക്കുള്ള യാത്രയില്‍ ഫത്ഹുല്‍ഖൈര്‍ ഇവിടെയത്തെിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഒമാന്‍ ടൂറിസം ഡയറക്ടര്‍ സൗദ് ബിന്‍ ഹമദ് അല്‍ അല്‍വായി പറഞ്ഞു. ഇത് വളരെയധികം ചരിത്രപ്രസിദ്ധമായ യാത്രയാണ്. ഗള്‍ഫിന്‍െറ തനിമയും പൈതൃകവും ഉയര്‍ത്തിപ്പിടിക്കുന്നതാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നിന്നുള്ള ഫത്ഹുല്‍ഖൈര്‍ ഒമാനിലത്തെിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും, തങ്ങളുടെ പൂര്‍വികന്മാരുടെ പാതയാണിതെന്നും ഒമാന്‍ കണ്‍സള്‍ട്ടന്‍സി സമിതി അംഗം അബ്ദുല്ല ബിന്‍ സലീം പറഞ്ഞു. 
കതാറയില്‍ നിന്ന് പുറപ്പെട്ടതു മുതല്‍ യാത്രയില്‍ ഇതുവരെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ളെന്ന് കപ്പിത്താന്‍ ഹസന്‍ അല്‍ കഅ്ബി പറഞ്ഞു. കപ്പലിലുള്ളവര്‍ നല്ല ആവേശത്തിലാണ്. വളരെ ധൈര്യത്തോടെയാണ് എല്ലാവരും കഴിയുന്നത്. ഇന്ത്യയിലേക്ക് വളരെയധികം ദൂരമാണ് താണ്ടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക-അന്താരാഷ്ട്ര പത്രമാധ്യമങ്ങള്‍ വളരെധികം പ്രാധാന്യത്തോടെയാണ് ഇന്ത്യയിലേക്കുള്ള കപ്പല്‍ യാത്രയെ സമീപിച്ചത്. ഖത്തര്‍ ടി.വിയാണ് ഫത്ഹുല്‍ഖൈര്‍ യാത്രയുടെ എക്സ്ക്ളൂസിവ് ബ്രോഡ്കാസ്റ്റര്‍. ഖത്തര്‍ ഗ്യാസ് ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയാണ് ഫത്ഹുല്‍ ഖൈറിന്‍െറ സ്പോണ്‍സര്‍. 
പരമ്പരാഗത പായ്ക്കപ്പല്‍ മേളയോടനുബന്ധിച്ച് ഖത്തര്‍ സംഘടിപ്പിച്ചുവരുന്ന ഫത്ഹുല്‍ ഖൈര്‍ യാത്ര ആദ്യമായാണ് ഇന്ത്യയിലേക്ക് തിരിക്കുന്നത്. 32 വര്‍ഷം പഴക്കമുള്ള ഫത്ഹുല്‍ഖൈര്‍ പായക്കപ്പല്‍ ഇന്ത്യയുമായുള്ള പഴയ വാണിജ്യ ബന്ധത്തിന്‍െറ സ്മരണ പുതുക്കാനാണ് ഇന്ത്യയിലേക്കുള്ള യാത്ര. പുരാതനകാലം മുതല്‍ ഇന്ത്യയുമായുള്ള വാണിജ്യ -സമുദ്രയാന ബന്ധം പുനരാവിഷ്കരിച്ച് ഒക്ടോബര്‍ അഞ്ചിനാണ് കതാറയില്‍ നിന്നാണ് നൗക പുറപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.