ഖത്തര്‍ കേരളീയം സാസ്കാരികോത്സവം ഇന്ന്

ദോഹ: എഫ്.സി.സി പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്തര്‍ കേരളീയം സാംസ്കാരികോത്സവത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണി മുതല്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. സാമൂഹിക വികസന വകുപ്പ് മേധാവി അബ്ദുന്നാസര്‍ യാഫിഇ ഉദ്ഘാടനം ചെയ്യും. ശൈഖ് ഫൈസല്‍ ബിന്‍ കാസിം അല്‍ സാഹ മുഖ്യാതിഥിയായി പങ്കെടുക്കും. 
പരിപാടിയുടെ ഭാഗമായി സാംസ്കാരിക പ്രഭാഷണം, കള്‍ച്ചറല്‍ തീം ഷോ, വിവിധ കലാരിപാടികള്‍, ഫുഡ് എക്സിബിഷന്‍ തുടങ്ങിയ നടക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് സാംസ്കാരിക പ്രഭാഷണം ആരംഭിക്കുക. സൗഹൃദം അന്യംനില്‍ക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍ മണ്ണിനോടും വിണ്ണിനോടും മനുഷ്യനോടും പുലര്‍ത്തേണ്ട സൗഹൃദത്തെക്കുറിച്ച് ശ്രീനിവാസന്‍ പ്രഭാഷണം നടത്തും. 
ലോകത്തിലെ ഏറ്റവും വലിയ ജനാധപത്യ രാജ്യമായ ഇന്ത്യയില്‍ ശക്തിപ്പെടുന്ന അധിനിവേശത്തിന്‍െറയും അടിച്ചേല്‍പ്പിക്കല്‍ സംസ്കാരത്തിന്‍െറയും പാശ്ചാതലത്തില്‍ ‘ജനാധിപത്യവും ജീവിതവും’ എന്ന വിഷയത്തില്‍ കെ.എ.എന്‍ കുഞ്ഞഹമ്മദ് സംസാരിക്കും. 500ല്‍ പരം കാലകാരന്‍മാര്‍ അണിനിരക്കുന്ന കള്‍ച്ചറല്‍ തീം ഷോ ‘മുത്താമ’യാണ് ശ്രദ്ധേയമായ കലാപരിപാടി. വര്‍ത്തമാന സാമൂഹ്യ ചുറ്റുപാടുകളോട് സംവദിക്കുന്നതായിരിക്കും കള്‍ച്ചറല്‍ തീം ഷോ. 
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന മാപ്പിളപ്പാട് ഗാനാവിഷ്കരണവും വേദിയിലത്തെും. മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍, ഗാനരചയിതാവ് കാനേഷ് പൂനൂര്‍ എന്നിവരാണ് ഇതിന്‍െറ തിരക്കഥ നിര്‍വഹിച്ചത്. 
പരിപാടിയോടനുബന്ധിച്ച് നടക്കുന്ന വടംവലി മല്‍സരം ഉച്ചക്ക് ഒരു മണി മുതല്‍ എം.ഇ.എസ് സ്കൂള്‍ ഗ്രൗണ്ടില്‍ ആരംഭിക്കും. ഖത്തര്‍ കേരളീയത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്കൂള്‍ കലോത്സവം, അരങ്ങ് നാടക മത്സരം, ഷോര്‍ട്ട് ഫിലിം മത്സരം, വനിതവേദി വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അവധിക്കാലത്ത് സംഘടിപ്പിച്ച മലയാള മഴ ഫോട്ടോഗ്രഫി, അനുഭവക്കുറിപ്പ് മത്സരങ്ങളുടെ സമ്മാനദാനം വൈകുന്നേരം മൂന്ന് മണി മുതല്‍ സാസ്കാരികോത്സവ നഗരിയില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ കെ. മുഹമ്മദ് ഈസ, വൈസ് ചെയര്‍മാന്‍ ആവണി വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍, ഹബീബ്റഹ്മാന്‍ കിഴിശ്ശേരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.