ദോഹ: യേശുദാസിന്‍െറ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഖത്തരി വ്യവസായി നിര്യാതനായി. മര്‍സൂഖ് അല്‍ ഷംലാന്‍ ആന്‍റ് സണ്‍സ്, ഖത്തര്‍ ട്രേഡിങ് കമ്പനി, ഇന്‍റര്‍നാഷനല്‍ ടയര്‍ സെന്‍റര്‍ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്ന മുഹമ്മദ് മര്‍സൂഖ് അല്‍ ഷംലാന്‍ (61) ആണ് ബുധനാഴ്ച മരിച്ചത്.ഹൃദയസ്തംഭനം കാരണമായിരുന്നു മരണം. അല്‍ സദ്ദിലെ വീട്ടില്‍നിന്ന് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലത്തെിച്ചെങ്കിലും മരിച്ചു.
ഗാനഗന്ധര്‍വന്‍ യേശുദാസിന്‍െറ ഗാനങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ഷംലാന്‍ രണ്ട് തവണ ദോഹയില്‍ യേശുദാസിന്‍െറ സംഗീതകച്ചേരി സംഘടിപ്പിച്ചിരുന്നു. പരിപാടിയിലൂടെ സ്വരൂപിച്ച പണം ഇന്ത്യന്‍ സമൂഹത്തിന്‍െറ സന്നദ്ധസേവനത്തിനുള്ള സംഘനയായ ഐ.സി.ബി.എഫിന് കൈമാറുകയും ചെയ്തു. 2013ല്‍ സംഗീതകച്ചേരി സംഘടിപ്പിച്ചപ്പോള്‍ ‘ഗള്‍ഫ് മാധ്യമം’ മീഡിയ പാര്‍ട്ണറായിരുന്നു.
സമൂഹത്തിന്‍െറ വിവിധ മേഖലകളിലുള്ളവരുമായി സുഹൃദ്ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം ദോഹയിലെ വിവിധ സാംസ്കാരിക പരിപാടികളുടെ സംഘാടകനായിരുന്നു. വിദേശികളുടെ പല സാമൂഹിക കൂട്ടായ്മക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അകമഴിഞ്ഞ സംഭാവന നല്‍കുന്നതിലും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. 60 വര്‍ഷത്തെ പാരമ്പര്യമുള്ള പ്രമുഖ വാച്ച് ബ്രാന്‍റുകളുടെ വിതരണ കമ്പനിയായ മര്‍സൂഖ് അല്‍ ഷംലാന്‍ ആന്‍റ് സണ്‍സിന്‍െറ അമരത്ത് അദ്ദേഹം എത്തിയത് തന്‍െറ പിതാവിലൂടെയാണ്. ഖത്തറിലെ ആദ്യ വാച്ച് കമ്പനികളില്‍ ഒന്നാണിത്. ഖത്തര്‍ നാഷനല്‍ ബാങ്ക്, ഖത്തര്‍ നാവിഗേഷന്‍, ഖത്തര്‍ സിമന്‍റ് കമ്പനി എന്നിവയിലെ മുന്‍ ബോര്‍ഡംഗം കൂടിയാണ്. ഭാര്യയും ആറ് മക്കളുമുണ്ട്. സഹോദരന്മാരായ സെയ്ഫ് മര്‍സൂഖ് അല്‍ ഷംലാന്‍, ഷംലാന്‍ മര്‍സൂഖ് അല്‍ ഷംലാന്‍, താരീഖ് മര്‍സൂഖ് അല്‍ ഷംലാന്‍ എന്നിവരെല്ലാം ഖത്തറിലെ അറിയപ്പെടുന്ന വ്യവസായികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.