ഫത്ഹുല്‍ ഖൈര്‍ ഇന്ന് ഒമാനിലത്തെും

ദോഹ: മുംബൈയില്‍ നിന്ന് പുറപ്പെട്ട ഫത്ഹുല്‍ ഖൈര്‍ കാറ്റില്‍ പെട്ട് ഉലഞ്ഞതിനെ തുടര്‍ന്ന് രണ്ട് യാത്രികര്‍ക്ക് ചെറിയ തോതില്‍ അപകടം പറ്റി. ഈ മാസം 17ന് കതാറയില്‍ ആരംഭിക്കുന്ന ധൗ ഫെസ്റ്റിവലിന് എത്താന്‍ ലക്ഷ്യമിട്ടാണ് ഫത്ഹുല്‍ ഖൈര്‍ പുറപ്പെട്ടത്. ഇന്ന് മസ്ക്കത്ത് തുറമുഖത്ത് അടുക്കുമെന്ന് കപ്പലിന്‍െറ ക്യാപ്റ്റന്‍ ഹസന്‍ ഈസ അല്‍ കഅബി അറിയിച്ചു. 
കാറ്റിന്‍െറ ഗതിക്കനുസരിച്ച് നീങ്ങുന്ന ലോഞ്ച് കഴിഞ്ഞ ദിവസം ശക്തമായി കാറ്റില്‍ പെട്ട് ഉലയുകയും ഗതി തെറ്റുകയുമായിരുന്നു. എന്നാല്‍, കാറ്റിന്‍െറ ശക്തി കുറഞ്ഞതോടെ അപകട മേഖലയില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. 
ഇന്ന് ഉച്ചയോടെ ഒമാന്‍ തീരത്തത്തെുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പല സന്ദര്‍ഭങ്ങളിലായി മോശം കലാവസ്ഥയില്‍ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിരുന്നു. 30 സ്വദേശികളായ സാഹസികരാണ് സംഘത്തിലുള്ളത്. 
കഴിഞ്ഞ മാസം 14നാണ് ഒമാന്‍ തീരത്ത് നിന്ന് ഫത്ഹുല്‍ഖൈര്‍ മുംബൈ തീരത്തേക്ക് പുറപ്പെട്ടത്. ഒമാനിലെ സൂര്‍ തീരത്ത് നിന്ന് കഴിഞ്ഞ മാസം അഞ്ചിന് പുറപ്പെടാനായിരുന്നു പദ്ധതി. 
കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് വൈകിയത്. 15 ദിവസത്തെ കടല്‍ യാത്രക്ക് ശേഷം മുംബെയിലത്തെിയ സംഘം ഈ മാസം 17ന് കതാറയില്‍ നടക്കുന്ന പാരമ്പര്യ പായ്കപ്പല്‍ പ്രദര്‍ശനത്തില്‍ സംബന്ധിക്കാന്‍ തിരിച്ചത്തെുന്ന തരത്തിലാണ് യാത്ര സംവിധാനിച്ചിരിക്കുന്നത്. 
ഫത്ഹ് അല്‍ഖൈര്‍ ഒന്ന് 2013ല്‍ ആറ് ജി.സി.സി രാഷ്ട്രങ്ങളില്‍ ഇതുപോലെ പര്യടനം നടത്തിയിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.