ചാലിയാര്‍ ദോഹ പാചക മത്സരം സംഘടിപ്പിച്ചു

ദോഹ: ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ‘ചാലിയാര്‍ ദോഹ’ വക്റ സ്പോര്‍ട്സ് ക്ളബ്ബില്‍ വനിതകള്‍ക്കായി ബിരിയാണി പാചക മത്സരം സംഘടിപ്പിച്ചു. നിബില മഷൂദ്, സുമയ്യ തഹ്സിന്‍, നബീല നിസാര്‍ എന്നിവര്‍ സ്വര്‍ണനാണയത്തിന് അര്‍ഹരായി. 
പങ്കെടുത്ത എല്ലാ മത്സരാര്‍ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. വിജയികള്‍ക്കുള്ള സമ്മാനം ശൈഖ് മുഹമ്മദ് ബിന്‍ ഫഹദ് ആല്‍ഥാനി, വക്റ സ്റ്റേഡിയം മാര്‍ക്കറ്റിങ് ഓഫീസര്‍ സഹദ് മഖ്ബൂല്‍ എന്നിവര്‍ വിതരണം ചെയ്തു. നൂറിലേറെ മത്സരാര്‍ഥികള്‍ പങ്കെടുത്ത പാചകമത്സരം വീക്ഷിക്കാന്‍ കുട്ടികളും സ്ത്രീകളുമടക്കം ആയിരത്തോളം കാണികളുണ്ടായിരുന്നു. 
വക്റ ക്ളബ്ബും അല്‍ അറബി ക്ളബ്ബും തമ്മില്‍ നടന്ന ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫുട്ബാള്‍ മത്സരത്തിന്‍െറ ഇടവേളയിലാണ് സമ്മാനവിതരണം നടന്നത്. മത്സര പരിപാടികള്‍ക്ക് ചാലിയാര്‍ ദോഹ ഭാരവാഹികളായ മശ്ഹൂദ് തിരുത്തിയാട്, അബ്ദുല്ലത്തീഫ് ഫറോക്ക്,  ഹൈദര്‍ ചുങ്കത്തറ, കേശവ്ദാസ്, ഫിറോസ് അരീക്കോട്, ബഷീര്‍ കുനിയില്‍, സിദ്ദീഖ് വാഴക്കാട്, സുനില്‍, സി.പി. ഷാനവാസ്, ആലിക്കോയ, പി.പി.സി. നൗഷാദ്, വനിതാവിഭാഗം ഭാരവാഹികളായ ആബിദ, ഫാസില മശ്ഹൂദ്, ജസ്ന സജി, ഹബീബ ലത്തീഫ്, സൈനു ഹൈദര്‍, ഖമറുന്നിസ സിദ്ദിക്ക്, സഹ്ല ബഷീര്‍, ഷംന ഷാനവാസ് എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തറിലെ പ്രശസ്ത ഹോട്ടലിലെ ഷെഫുമാരാണ് മത്സരത്തില്‍ വിധിനിര്‍ണയിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.