ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് : 800 മീറ്ററില്‍ ഖത്തര്‍ താരം ഫൈനലില്‍

ദോഹ: ചൈനയിലെ ബീജിങില്‍ നടക്കുന്ന 15ാമത് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ ഖത്തര്‍ താരം മിസ്അബ് അബ്ദുറഹ്മാന്‍ ഫൈനലില്‍ കടന്നു. ഞായറാഴ്ച നടന്ന സെമി ഫൈനലില്‍ രണ്ടാം ഹീറ്റ്സില്‍ 1:47:93 സമയം കുറിച്ച് രണ്ടാമതത്തെിയാണ് മിസ്അബ് ഫൈനലിലേക്ക് കുതിച്ചത്. ലോക ചാമ്പ്യനായ കെനിയയുടെ ഡേവിഡ് റുദിഷയാണ് ഒന്നാമതത്തെിയത്. 1:47:70 സമയമാണ് റുദിഷ എടുത്തത്. അതേസമയം, ഹാമര്‍ത്രോയില്‍ ഖത്തര്‍ താരത്തിന് പക്ഷേ ആദ്യ അഞ്ചില്‍ പോലും എത്താന്‍ കഴിഞ്ഞില്ല. ആദ്യ ഏറ് ഫൗളാകുകയായിരുന്നു. 
രണ്ടാം അവസരത്തില്‍ 72.90 മീറ്ററും അവസാന അവസരത്തില്‍ 74.09 മീറ്ററും എറിഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. 12 പേര്‍ ഏറ്റുമുട്ടിയ ഫൈനലില്‍ ഒമ്പതാമനായാണ് അഷ്റഫ് അല്‍ സൈഫിക്ക് ഫിനിഷ് ചെയ്യാനായത്.  
ഈയിനത്തില്‍ 80.88 മീറ്റര്‍ എറിഞ്ഞ് പോളണ്ടിന്‍െറ പവല്‍ ഫജ്ദക് സ്വര്‍ണവും താജികിസ്ഥാന്‍െറ നാസറോവ് വെള്ളിയും നേടി. ഖത്തറിന്‍്റ സുവര്‍ണ താരമായ ഹൈജംപ് താരം മുഅ്തസ് അല്‍ ബര്‍ഷിം ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനിറങ്ങുന്നുണ്ട്. ആഗസ്റ്റ് 28നാണ് ഹൈജംപ് മത്സരങ്ങള്‍.
                 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.