ദോഹ: സ്വീകര്‍ത്താവുമായി ബന്ധുത്വമില്ലാത്തവര്‍ക്കും അവയവദാനം നടത്താന്‍ അനുവാദം നല്‍കുന്ന നിയമം ഖത്തര്‍ പാസാക്കി. അവയവമാറ്റം ദ്രുതഗതിയില്‍ നടന്നില്ളെങ്കില്‍ സ്വീകര്‍ത്താവിന്‍െറ ജീവന്‍ നഷ്ടപ്പെടാനിടയുളള സാഹചര്യങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ അവയവദാനം നല്‍കാന്‍ നിയമം അനുവദിക്കുന്നുളളൂ. അവയവം മാറ്റിവെക്കുന്ന ആശുപത്രിയിലെ എത്തിക്സ് കമ്മിറ്റിയുടെ അനുമതിയും അവയവദാനത്തിന് ആവശ്യമുണ്ട്. കുട്ടികളുടെയും മാനസിക സ്വാസ്ഥ്യമില്ലാത്തവരുടെയും അവയവദാനത്തിന് രക്ഷിതാക്കളുടെയോ നിയമപ്രതിനിധിയുടെയോ സമ്മതം വേണം. ഒരു തരത്തിലുമുളള അവയവ വ്യാപാരം അനുവദിക്കില്ല. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പുറപ്പെടുവിച്ച 2015ലെ 15ാം നമ്പര്‍ നിയമമനുസരിച്ച് അവയവം വില്‍ക്കുന്നതും വാങ്ങുന്നതും 10 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നിയമപരമല്ലാത്ത രീതിയില്‍ അവയവമാറ്റം നടത്തുന്നതിന് സഹായം നല്‍കുന്ന ഡോക്ടര്‍മാരും ആരോഗ്യ രംഗത്തെ ജീവനക്കാരും ജയിലഴിക്കുള്ളിലുമാകും. അമീറിന്‍െറ അനുമതി ലഭിച്ച നിയമം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അവയവം ദാനം ചെയ്യുന്ന വ്യക്തിയെ അവയവദാനത്തിന്‍െറ അനന്തരഫലങ്ങള്‍ ബോധ്യപ്പെടുത്തണം. ആരോഗ്യ വിദഗ്ധര്‍ കാര്യങ്ങള്‍ കൃത്യമായി എഴുതിനല്‍കണം. അവയവമാറ്റം നടത്തുന്ന സ്ഥാപനം ഇതിനായുളള ലൈസന്‍സ് നേടിയിരിക്കണം. സ്ഥാപനത്തില്‍ എത്തിക്സ് കമ്മിറ്റിയുണ്ടായിരിക്കകണം. ദാതാവ് പൂര്‍ണമായും സംതൃപ്തനായിരിക്കണം. ആരോഗ്യപ്രശ്നത്തിലേക്ക് ഇവരെ വലിച്ചിഴക്കരുത്.
കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഏതു നിമിഷവും അവയവദാനത്തില്‍ നിന്ന് പിന്മാറാന്‍ അവയവദാനത്തിന് സന്നദ്ധത അറിയിച്ച വ്യക്തിക്ക് അവകാശമുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്ക് പഠന ഗവേഷണങ്ങള്‍ക്കായി അവയവദാനം നടത്തുന്നതിന് അനുമതിയില്ല. മരിച്ച വ്യക്തിയുടെ നിയമപരമായ അവകാശികളില്‍ നിന്ന് അനുവാദം തേടിയ ശേഷമെ അവരുടെ അവയവങ്ങള്‍ നീക്കം ചെയ്യാവൂ. പാരമ്പര്യത്തെ കുറിച്ച് പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയക്കുന്ന പക്ഷം ജനിതക കലകള്‍ കൈമാറ്റം ചെയ്യുവാനും 28 അനുച്ഛേദങ്ങളടങ്ങിയ പുതിയ നിയമം അനുവദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.