ദോഹ: അബൂഹമൂറിലെ ദാറുസ്സലാം മാളിനടുത്തുള്ള അറബ് വീടിനോടു ചേര്‍ന്നുള്ള സ്റ്റോറില്‍ മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഇതേ വീട്ടില്‍ പാചകക്കാരനായിരുന്ന മലപ്പുറം, പുതുപൊന്നാനി, മുനമ്പം ബീവി ജാറത്തിനടുത്ത് പുതുപ്പറമ്പില്‍ ഹൈദരലി (40) യുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്തെിയത്. പരേതനായ മൊയ്തുവിന്‍െറയും പള്ളിക്കുട്ടിയുടേയും മകനാണ്. ഭാര്യ: നൗഫിയ. മകള്‍: നസീഹത്ത്. സഹോദരങ്ങളായ മുഹമ്മദലിയും ഫാറൂഖും ഖത്തറില്‍ തന്നെ സ്വദേശി വീടുകളില്‍ ജോലി നോക്കുന്നു. പെട്രോളൊഴിച്ച് സ്വയം തീക്കൊളുത്തിയതായി സംശയിക്കുന്നു. ഇന്നലെ കാലത്ത് സുബ്ഹി നമസ്കാരത്തിനായി തൊട്ടടുത്ത പള്ളിയിലത്തെിയതായി പരിസരവാസികള്‍ പറഞ്ഞു. നാട്ടിലോ ഇവിടെയോ യാതൊരു ബാധ്യതയോ മറ്റു പ്രശ്നങ്ങളോ ഇല്ലാത്ത വ്യക്തിയാണെന്നും മാനസിക രോഗത്തിന് ഗുളിക കഴിച്ചിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
ഹമദ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടേയും പുതുപൊന്നാനി വെല്‍ഫെയര്‍ കമ്മിറ്റിയും നേതൃത്വത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ഖത്തറില്‍ തന്നെ ഖബറടക്കാനാണ് ആലോചനയെന്ന് നാട്ടുകാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.