ദോഹ: 2018 റഷ്യന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കും 2019 ഏഷ്യന്‍ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുമുള്ള 27 അംഗ ഖത്തര്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കോച്ച് ഡാനിയല്‍ കാരിനോ പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടില്‍ ഗ്രൂപ്പ് സിയില്‍ ദോഹയില്‍ വരുന്ന സെപ്റ്റംബര്‍ മൂന്നിന് ഭൂട്ടാനെതിരെയുള്ള ഹോം മത്സരവും എട്ടിന് ഹോങ്കോങിനെതിരെ എവേ മത്സരവുമാണ് ഖത്തറിന് നേരിടാനുള്ളത്. ഇതിനായി ഇന്ന് മുതല്‍ സ്വിറ്റ്സര്‍ലന്‍റിലെ സൂറിച്ചില്‍ ടീം പരീശീലനത്തിലേര്‍പ്പെടും. ആഗസ്റ്റ് 25 വരെ നീളുന്ന പരിശീലന ക്യാമ്പിനിടക്ക് മൂന്ന് സൗഹൃദ മത്സരങ്ങളിലും ഖത്തര്‍ കളിക്കും. ആഗസ്റ്റ് 13ന് ഗ്രീക്ക് വമ്പന്‍മാരായ ഒളിംപിയാക്കോസുമായുള്ള മത്സരമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ടീം അംഗങ്ങള്‍. ബ്രാക്കറ്റില്‍ ക്ളബിന്‍െറ പേര്: മുഹമ്മദ് മൂസ, ഖാലിദ് മിഫ്താഹ്, മുഹമ്മദ് അബ്ദുല്ല, കുലൂദ് അമീന്‍, മുഹമ്മദ് മുന്‍താരി, അഹ്മദ് മുഹമ്മദി (ലഖ്വിയ), അബ്ദുല്‍ അസീസ് ഹാതിം, മുഅയിദ് ഹസന്‍, മഹ്ദി അലി (ഗറാഫ), സഅദ് ശൈബ്, അബ്ദുല്‍ കരീം, ഹസന്‍ ഹൈദൂസ്, അലീ ഹസന്‍ (സദ്ദ്), അബ്ദുല്‍ ഖാദിര്‍ ഇല്യാസ്, ഖാലിദ് റഊഫ്, മുഹമ്മദ് മുത്തലിബ്, അബ്ദുറഹ്മാന്‍ മുഹമ്മദ്, മിസ്അബ് (അല്‍ ജെയ്ഷ്), ഹാമിദ്, ഉമര്‍ ബാരി (റയാന്‍), മിശ്അല്‍ ( അല്‍ അഹ്ലി), മജ്ദി (സൈലിയ), അഹ്മദ് സുഫ്യാന്‍ (കര്‍ത്തിയാത്), ഖാലിദ് സ്വാലിഹ് (ഖത്തര്‍), യൂസുഫ് അഹ്മദ് (അല്‍ അറബി) ഹസന്‍ അഫീഫ്, അഹ്മദ് ദൂസിന്ദ (ഓപന്‍ ബെല്‍ജിയം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.