Posted On
date_range Updated On
date_range പത്താംക്ലാസ്: ബിർല സ്കൂളിന് മികച്ച വിജയം
ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ 518 പേർ പരീക്ഷയെഴുതിയ ദോഹ ബിർല പബ്ലിക് സ്കൂളിന് 100 ശതമാനം വിജയം. 99 ശതമാനം മാർക്ക് നേടിയ ആദിത്യ കൃഷ്ണകുമാർ നായർ സ്കൂൾതലത്തിൽ ഒന്നാമതായി. അർണബ് ചക്രബർത്തി (98.8 ശതമാനം), ആനി സജി മാത്യുസ് (98.4 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
242 വിദ്യാർഥികൾ 90 ശതമാനം മാർക്കിന് മുകളിലും 214 വിദ്യാർഥികൾ 75 ശതമാനത്തിന് മുകളിലും മാർക്ക് നേടി മികച്ച വിജയം കൈവരിച്ചു. 83 പേർ മുഴുവൻ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് സ്വന്തമാക്കി.
കോവിഡ് മഹാമാരിയുടെ കാലത്തും കുട്ടികളുടെ വിജയത്തിനായി പരിശ്രമിച്ച അധ്യാപകരെയും മികച്ച വിജയം സമ്മാനിച്ച അധ്യാപകരെയും ചെയർമാൻ ഗോപി ഷഹാനി, സ്കൂൾ ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ എ.പി. ശർമ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.