ദോഹ: കനത്ത പ്രതിസന്ധികൾക്കിടയിലും ഖത്തറിന് വ്യാപാര മേഖലയിൽ വൻ മുന്നേറ്റം. ഖത്തർ^ അമേരിക്ക ഉഭയകക്ഷിവ്യാപാരത്തില്‍ 64ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. യുഎസ് സെന്‍സസ് ബ്യൂറോയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിെൻറ വിശദവിവരങ്ങളുള്ളത്. ഈ വര്‍ഷം ആദ്യ ആറുമാസത്തില്‍ ഉഭയകക്ഷിവ്യാപാരത്തില്‍ കാര്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു ദിശകളിലേക്കുമുള്ള ഉത്പന്നങ്ങളുടെ വാണിജ്യകൈമാറ്റം ഈ വര്‍ഷം ആദ്യ പകുതിയില്‍ 9.6ബില്യണ്‍ ഖത്തര്‍ റിയാലാണ്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ ഇത് 5.86ബില്യണ്‍ റിയാലായിരുന്നു. ഏകദേശം 64ശതമാനത്തിെൻറ വര്‍ധനവാണുണ്ടായിരിക്കുന്നത്.
യുഎസിെൻറ ഖത്തറുമായുള്ള വാണിജ്യമിച്ചത്തിലും ഈ വര്‍ഷം ആദ്യപകുതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആദ്യപകുതിയില്‍ വാണിജ്യമിച്ചം 1.71 ബില്യണ്‍ റിയാലായിരുന്നു. ഈ വര്‍ഷം ആദ്യപകുതിയില്‍ 3.71ബില്യണ്‍ റിയാലായി വര്‍ധിച്ചു. 54ശതമാനത്തിലധികം വര്‍ധന.
ഉത്പന്നങ്ങളുടെ കയറ്റുമതിയിലെയും ഇറക്കുമതിയിലെയും വ്യത്യാസമാണ് വാണിജ്യമിച്ചമായി കണക്കാക്കുന്നത്. ഈ ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ അമേരിക്കയില്‍ നിന്നും ഖത്തറിലേക്കുള്ള ഉത്പന്ന കയറ്റുമതി 6.66ബില്യണ്‍ ഖത്തര്‍ റിയാലായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3.78ബില്യണ്‍ റിയാലായിരുന്നു. 76ശതമാനത്തിെൻറ വര്‍ധന.
ഖത്തറില്‍ നിന്നും അമേരിക്കയിലേക്കുള്ള ഉത്പന്ന കയറ്റുമതിയില്‍ 41ശതമാനത്തിെൻറ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ആദ്യ പകുതിയില്‍ ഖത്തറില്‍ നിന്നുള്ള കയറ്റുമതി 2.09ബില്യണ്‍ റിയാലായിരുന്നു. ഈ വര്‍ഷമത് 2.95 ബില്യണ്‍ റിയാലായി വര്‍ധിച്ചു. ഖത്തറിെൻറ പ്രമുഖ വ്യാപാര പങ്കാളിയാണ് ഖത്തര്‍. കഴിഞ്ഞവര്‍ഷവും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരകൈമാറ്റത്തിലും വാണിജ്യമിച്ചത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. 2014 മുതല്‍ വ്യാപാരത്തില്‍ പുരോഗതി രേഖപ്പെടുത്തുന്നു.
അമേരിക്കയില്‍ നിന്നും പ്രധാനമായും എയര്‍ക്രാഫ്റ്റ് ഉള്‍പ്പടെ ഗതാഗത ഉപകരണങ്ങളാണ് ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത്.
വാണിജ്യവിമാനങ്ങള്‍, വാഹനങ്ങള്‍, വൻകിട ഉപകരണങ്ങൾ എന്നിവ അമേരിക്ക കയറ്റുമതി ചെയ്യുന്നു. രാജ്യത്തിനെതിരായ ഉപരോധം, മറ്റു വെല്ലുവിളികള്‍, പ്രതിബന്ധങ്ങള്‍ എന്നിവക്കിടയിലാണ് തന്ത്രപ്രധാനപങ്കാളിയായ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഇത്രയധികം വര്‍ധനവുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.