ദോഹ: ഖത്തറിലെ കലാ കായിക -സേവന മേഖലകളില്‍ സജീവ സാന്നിധ്യമായ യാസ് ഖത്തര്‍ 2026-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുത്തു.
അഡ്വ. ജാഫര്‍ഖാന്‍ മമ്മസ്രായില്ലത്താണ് (തൃശൂര്‍) ചെയര്മാന്. സുധീര്‍ ഷേണായ് (എറണാകുളം), കെ.വി. ബൈജു (കോഴിക്കോട്) എന്നിവരാണ് വൈസ് ചെയര്മാന്മാര്. കിഷോര്‍ നായര്‍ (പാലക്കാട്) ജനറല്‍ സ്വെക്രട്ടറിയായും നൗഫല്‍ ഉസ്മാന് (തൃശൂര്‍), ശാലിനി ലാല്‍ (കോഴിക്കോട്) ജോയന്റ് സെക്രട്ടറിമാരായും, സുനില്‍ മൂര്‍ക്കനാട് (മലപ്പുറം) ജിനേഷ് ചന്ദ്രന് (തൃശൂര്‍) എന്നിവര്‍ യഥാക്രമം ട്രഷറര്‍, ജോയന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ വകുപ്പുകളുടെ ചുമതലയുള്ള കണ്‍വീനര്‍, രണ്ട് അസിസ്റ്റന്റ് കണ്‍വീനര്‍മാരായി യഥാക്രമം നോറിസ് ജോര്‍ജ് റൂബിള്‍, അന്‍വര്‍ ഹംസ, വിനോദ് കെ. തങ്കപ്പന് (കായിക വിഭാഗം), സുനിധി ഷേണായ്, തസ്നീം താഹിര്‍, ഷഹീന് അബ്ദുല്‍കാദര്‍ (കലാ വിഭാഗം), വിജേഷ് വിജയന്, കിരണ്‍ രവി, ഡിജില്‍ കുന്നുമ്മല്‍ (ഫെസിലിറ്റി വിഭാഗം), നൗഫൽ ഇബ്രാഹിം, ദീപക് മോഹന്‍, അനുപ് വിശ്വനാഥന്, പി.ആര്. പ്രേംജിത്ത് (സ്പോണ്‍സര്‍ഷിപ്പ് ടീം), ദിവ്യ അനൂപ്, അമീന നഹാസ് (വനിതാ വിഭാഗം), ഷിജു ചെറുവത്തൂര്‍, ദസ്തഗീര്‍ തൃശൂര്‍, അമീന നഹാസ് (മീഡിയ വിങ്), എന്നിവരെയും തെരഞ്ഞെടുത്തു. അല്‍ തുമാമയിലുള്ള ഭാരത് ടേസ്റ്റ് റെസ്റ്റാറന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് എക്ടിക്യൂട്ടീവ് അംഗങ്ങളെയും ഭാരവാഹികളെയും തെരഞ്ഞെടുത്തത്. സംഘടന രക്ഷാധികാരികളായ നന്ദനന്‍ നമ്പ്യാരുവീട്ടില്‍, ഷംസുദ്ദീന് ഖാലിദ്, മണികണ്ഠൻ ഗോപാലകൃഷ്ണന് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.