???????????? ??? ???????

ലോ​ക പാ​രാ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ  ഒ​മാ​നി താ​ര​ത്തി​ന്​ വെ​ള്ളി മെ​ഡ​ൽ 

മ​സ്​​ക​ത്ത്​: ല​ണ്ട​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച ലോ​ക പാ​രാ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഒ​മാ​നി താ​ര​ത്തി​ന്​ വെ​ള്ളി മെ​ഡ​ൽ. മു​ഹ​മ്മ​ദ്​ അ​ൽ മ​ഷൈ​ഖി​യാ​ണ്​ ഒ​മാ​ന്​ പാ​രാ അ​ത്​​ല​റ്റി​ക്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ ആ​ദ്യ മെ​ഡ​ൽ നേ​ടി​ക്കൊ​ടു​ത്ത​ത്. ഷോ​ട്ട്​​പു​ട്ടി​ൽ 10.49 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ്​ മു​ഹ​മ്മ​ദ്​ അ​ൽ മ​ഷൈ​ഖി മെ​ഡ​ലു​റ​പ്പി​ച്ച​ത്. മെ​ഡ​ൽ നേ​ടാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്നും വി​ജ​യ​മു​റ​പ്പി​ക്കാ​ൻ മി​ക​ച്ച പ​രി​ശീ​ല​നം ഏ​റെ സ​ഹാ​യ​ക​ര​മാ​യ​താ​യും മ​ഷൈ​ഖി പ​റ​ഞ്ഞു.

ഏ​ഷ്യ​ൻ റെ​ക്കോ​ർ​ഡോ​ടെ ഒ​മാ​നി താ​രം മെ​ഡ​ൽ നേ​ടി​യ​ത്​ ച​രി​ത്ര​നേ​ട്ട​മാ​ണെ​ന്ന്​ ഒ​മാ​ൻ പാ​രാ​ലി​മ്പി​ക്ക്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​മ​ൻ​സൂ​ർ ബി​ൻ സു​ൽ​ത്താ​ൻ അ​ൽ തൗ​ഖി പ​റ​ഞ്ഞു. മ​ഷൈ​ഖി​ക്ക്​ കൂ​ടു​ത​ൽ പ​രി​ശീ​ല​ന അ​വ​സ​ര​ങ്ങ​ൾ ന​ൽ​കു​മെ​ന്നും അ​ൽ തൗ​ഖി പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തെ ഏ​ഷ്യ​ൻ ഗെ​യിം​സ്​ ല​ക്ഷ്യ​മി​ട്ടാ​കും പ​രി​ശീ​ല​നം ന​ൽ​കു​ക. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൊ​യ്യാ​ൻ രാ​ജ്യ​ത്തെ കാ​യി​ക താ​ര​ങ്ങ​ൾ​ക്ക്​ മ​ഷൈ​ഖി പ്രേ​ര​ണ​യാ​കു​മെ​ന്നും അ​ൽ തൗ​ഖി പ​റ​ഞ്ഞു. 

Tags:    
News Summary - World Para-athletics Championship-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.