മയക്കുമരുന്ന് കേസുകൾ; നിയമവ്യവസ്ഥകൾ വിശദീകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ
മസ്‌കത്ത്: മയക്കുമരുന്ന്, ലഹരിപദാർഥങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ പരിശോധന, പരിശോധനയിൽനിന്നുള്ള ഇളവുകൾ, സാക്ഷികളുടെ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ച നിയമവ്യവസ്ഥകൾ വിശദീകരിച്ച് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ.
മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർഥങ്ങൾ എന്നിവ നേരിടുന്നതിനുള്ള പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകളാണ് അധികൃതർ വ്യക്തമാക്കിയത്. റോയൽ ഡിക്രി 67/2026 പ്രകാരം പുറപ്പെടുവിച്ച നിയമത്തിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കും ശിക്ഷകൾക്കും പുറമെ ചികിത്സയും പുനരധിവാസവും സംബന്ധിച്ച വ്യവസ്ഥകളുമുണ്ട്.
ലഹരിക്ക് അടിമപ്പെട്ടവർ സ്വമേധയാ ചികിത്സ തേടുന്നതിനുള്ള വ്യവസ്ഥകളും നിയമം ഉൾക്കൊള്ളുന്നു.ചില സാഹചര്യങ്ങളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനക്കായി സാമ്പിൾ നൽകാൻ വിസമ്മതിക്കുന്നതും ചികിത്സ പൂർത്തിയാക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്. ലഹരിമരുന്ന് ഉപയോഗത്തിനും കടത്തിനും ഇടയിൽ നിയമം വ്യത്യാസം കൽപിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.